ഒാൺലൈൻ പഠനം: ഇൻറർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കാൻ ശ്രമം തുടരുന്നു –മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: വിദ്യാർഥികൾക്ക് ഒാൺലൈൻ പഠനത്തിന് ആവശ്യമായ ഇൻറർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കണക്ടിവിറ്റി പൂർണമാക്കി ഒാൺലൈൻ ക്ലാസുകൾ എന്ന് തുടങ്ങാനാകുമെന്ന് പറയാനാകില്ല. പരമാവധി വേഗത്തിൽ സൗകര്യമൊരുക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
കണ്ണൂരിൽ പഠനാവശ്യത്തിന് മൊബൈൽ റേഞ്ച് കിട്ടാൻ മരത്തിൽ കയറി താഴെ വീണ വിദ്യാർഥി പന്നിയോട് ആദിവാസി കോളനിയിലെ പി. അനന്ദുബാബുവിെൻറ പിതാവിനെ ടെലഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചതായും മന്ത്രി പറഞ്ഞു. എന്താവശ്യത്തിനും തന്നെ നേരിൽ വിളിക്കാമെന്ന് മന്ത്രി കുട്ടിയുടെ പിതാവ് ബാബുവിനെ അറിയിച്ചു.
കുട്ടി ചികിത്സയിലുള്ള പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയുടെ സൂപ്രണ്ടിനെയും മന്ത്രി ഫോണിൽ വിളിച്ചു. കുട്ടിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു. കുട്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് സൂപ്രണ്ട് മന്ത്രിയെ അറിയിച്ചു.
കണ്ണൂർ ജില്ല കലക്ടറുമായും മന്ത്രി ഫോണിൽ സംസാരിച്ചു. കണ്ണൂർ ജില്ലയിൽ മൊത്തം 137 കേന്ദ്രങ്ങളിലാണ് നെറ്റ്വർക്ക് പ്രശ്നം അനുഭവപ്പെടുന്നതായി കണ്ടെത്തിയത്. ഇതിൽ 71 ഇടങ്ങളിൽ പ്രശ്നം പരിഹരിച്ചതായും കലക്ടർ മന്ത്രിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.