Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightന്യൂനപക്ഷ വിദ്യാർഥി...

ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

text_fields
bookmark_border
scholarship
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളാ​യ ഐ.​ഐ.​ടി.​എ​സ്‌, ഐ.​ഐ.​എം.​എ​സ്‌, ഐ.​ഐ.​ഐ.​എ​സ്‌.​സി, ഐ.​എം.​എ​സ്‌.​സി​ക​ളി​ൽ പ​ഠി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്‌​കോ​ള​ർ​ഷി​പ്പി​നാ​യി സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

2024-25 സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​വി​ട​ങ്ങ​ളി​ൽ ഉ​പ​രി​പ​ഠ​നം (പി.​ജി/​പി​എ​ച്ച്.​ഡി) ന​ട​ത്തു​ന്ന ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട (മു​സ്​​ലിം, ക്രി​സ്ത്യ​ൻ (എ​ല്ല വി​ഭാ​ഗ​ക്കാ​ർ​ക്കും), സി​ഖ്, ബു​ദ്ധ, ജൈ​ന, പാ​ഴ്സി) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്‌​കോ​ള​ർ​ഷി​പ് അ​നു​വ​ദി​ക്കും. അ​പേ​ക്ഷ​ക​ർ ബ​ന്ധ​പ്പെ​ട്ട യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ (ഡി​ഗ്രി/ ബി.​ഇ/ ബി.​ടെ​ക്/ Pre-qualifying exam) 55 ശ​ത​മാ​നം മാ​ർ​ക്ക് നേ​ട​ണം. ഐ.​ഐ.​ടി​ക​ളി​ലും ഐ.​ഐ.​എ​മ്മു​ക​ളി​ലും ര​ണ്ടു​വ​ർ​ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പ​ഠി​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. ഒ​ന്നാം/ ര​ണ്ടാം/ മൂ​ന്നാം/ നാ​ലാം/ അ​ഞ്ച് വ​ർ​ഷ ഐ.​എം.​എ​സ്​​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. ബി.​പി.​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. ബി.​പി.​എ​ൽ അ​പേ​ക്ഷ​ക​രു​ടെ അ​ഭാ​വ​ത്തി​ൽ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം എ​ട്ട്​ ല​ക്ഷം രൂ​പ വ​രെ എ.​പി.​എ​ൽ വി​ഭാ​ഗ​ക്കാ​രെ​യും പ​രി​ഗ​ണി​ക്കും. കേ​ര​ള​ത്തി​ലെ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സ്‌​കോ​ള​ർ​ഷി​പ്. 50 ശ​ത​മാ​നം സ്‌​കോ​ള​ർ​ഷി​പ് പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. നി​ശ്ചി​ത ശ​ത​മാ​നം പെ​ൺ​കു​ട്ടി​ക​ൾ ഇ​ല്ലാ​ത്ത​പ​ക്ഷം അ​ർ​ഹ​രാ​യ ആ​ൺ​കു​ട്ടി​ക​ളെ​യും പ​രി​ഗ​ണി​ക്കും. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ന്യൂ​ന​പ​ക്ഷ വി​ദ്യാ​ർ​ഥി​ക്ക്​ കോ​ഴ്‌​സ് കാ​ലാ​വ​ധി​ക്കു​ള്ളി​ൽ 50,000 രൂ​പ​യാ​ണ് സ്‌​കോ​ള​ർ​ഷി​പ് തു​ക. മു​ൻ വ​ർ​ഷം സ്‌​കോ​ള​ർ​ഷി​പ് ല​ഭി​ച്ച​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.

ഡ​യ​റ​ക്ട​ർ, ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ്, നാ​ലാം​നി​ല, വി​കാ​സ് ഭ​വ​ൻ, തി​രു​വ​ന​ന്ത​പു​രം -33 വി​ലാ​സ​ത്തി​ൽ ഡി​സം​ബ​ർ അ​ഞ്ചി​ന​കം പൂ​ർ​ണ​മാ​യ അ​പേ​ക്ഷ ല​ഭ്യ​മാ​ക്ക​ണം. അ​പേ​ക്ഷ ​േഫാ​റ​ത്തി​ന്റെ മാ​തൃ​ക​യും യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന വി​ജ്ഞാ​പ​നം www.minoritywelfare.kerala.gov.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2300524, 0471-2302090.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scholarshipminority scholarship
News Summary - Minority students can apply for the scholarship
Next Story