സി.ബി.എസ്.ഇ 10, 12 ക്ലാസുകളിെല ആദ്യ ടേം പരീക്ഷക്ക് മോഡറേഷൻ നൽകിയേക്കും
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിൽ പുതിയ പാറ്റേണ്‍ അനുസരിച്ച് നടത്തിയ ആദ്യ ടേം പരീക്ഷയെ ചൊല്ലി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മോഡറേഷൻ നൽകിയേക്കും. സിലബസിന് പുറത്തുനിന്നുളള ചോദ്യങ്ങള്‍, നിശ്ചിതസമയത്തിനകം എഴുതിത്തീര്‍ക്കുവാന്‍ കഴിയാത്ത ചോദ്യഘടന തുടങ്ങി വിദ്യാർഥികൾ നേരിട്ട പ്രശ്നങ്ങൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി പാർലെമൻറിൽ ഉന്നയിച്ചിരുന്നു. കൂടാതെ, എൻ.കെ. േപ്രമചന്ദ്രനും കെ.സി. വേണുഗോപാൽ എം.പിയും കഴിഞ്ഞ ആഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ നേരിൽ കണ്ട് പ്രശ്നം ശ്രദ്ധയിൽപ്പെടുത്തുകയുമുണ്ടായി. ഇതിനെ തുടർന്ന് ബുധനാഴ്ച എ.പിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളിച്ച് മന്ത്രി ഉന്നതതല യോഗം വിളിച്ചു. മോഡറേഷൻ നൽകുന്നതിന് ധാരണയായെന്നാണ് സൂചന.
ഡല്‍ഹി മേഖലയില്‍ സി.ബി.എസ്.ഇ നല്കിയ ചോദ്യപേപ്പറും കേരളം ഉള്‍പ്പെടുന്ന ചെന്നൈ മേഖലയില്‍ നല്കിയ ചോദ്യപേപ്പറും താരത്മ്യ പഠനം നടത്തിയ രേഖകള്‍ എന്‍.കെ. പ്രേമചന്ദ്രന് യോഗത്തില്‍ അവതരിപ്പിച്ചു. ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാന്‍ മതിയായ സമയം അനുവദിച്ചിരുന്നില്ലെന്നും എം.പിമാര്‍ അറിയിച്ചു. പ്രശ്നങ്ങളെല്ലാം വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി സി.ബി.എസ്.ഇ ചെയര്‍മാനോട് നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.