പരീക്ഷണം കഴിഞ്ഞു; തിങ്കളാഴ്ച മുതൽ ശരിക്കുമുള്ള പഠനം
text_fieldsതിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഒാൺലൈൻ പഠനം ട്രയലിൽനിന്ന് തിങ്കളാഴ്ച യഥാർഥ ക്ലാസുകളിലേക്ക്. ജൂൺ ഒന്നിന് തുടങ്ങി ഒരാഴ്ച സംപ്രേഷണം നടത്തിയ ക്ലാസുകൾ തൊട്ടടുത്ത ആഴ്ച കൂടി പുനഃസംപ്രേക്ഷണം നടത്തിയാണ് വിക്ടേഴ്സ് ചാനൽ പുതിയ ക്ലാസുകളിലേക്ക് കടക്കുന്നത്. 2.62 ലക്ഷം വിദ്യാർഥികൾക്ക് ഒാൺലൈൻ പഠന സൗകര്യമില്ലെന്ന കണക്കും മലപ്പുറം വളാഞ്ചേരിയിൽ ദലിത് വിദ്യാർഥിനി പഠന സൗകര്യമില്ലാെത ജീവനൊടുക്കിയതും വിദ്യാഭ്യാസ വകുപ്പിനെതിരെ വിമർശനമഴിച്ചുവിട്ടിരുന്നു.
തദ്ദേശസ്ഥാപനങ്ങളുടെയും സംഘടനകളുടെയും സർക്കാറിെൻറ ധനകാര്യ സ്ഥാപനങ്ങളുടെയും സഹായത്തോടെ സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് തിങ്കളാഴ്ച മുതൽ ക്ലാസിൽ പെങ്കടുക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച വൈകീേട്ടാടെ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ എണ്ണം 5000ത്തിലേക്ക് താഴ്ത്തി. ശനിയാഴ്ച കൂടി പരമാവധി വിദ്യാർഥികൾക്ക് സൗകര്യമൊരുക്കി. ശേഷിക്കുന്ന കുട്ടികൾക്ക് തൊട്ടടുത്ത വീടുകളിലോ അധ്യാപകരുടെ വീടുകളിലോ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവർക്ക് ചൊവ്വാഴ്ചയോടെ വീട്ടിലോ പൊതുകേന്ദ്രങ്ങളിലോ സൗകര്യമൊരുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നത്.
നേരത്തെയുള്ള സമയക്രമത്തിലായിരിക്കും ക്ലാസ്. ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കാനും, ഹിന്ദി ഉള്‍പ്പെടെ ഭാഷ ക്ലാസുകളില്‍ മലയാള വിശദീകരണം നല്‍കാനും കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. വിക്ടേഴ്സ് ചാനലിന് പുറമെ ഫേസ്ബുക്കില്‍ victerseduchannelല്‍ ലൈവായും, യൂട്യൂബില്‍ itsvicters വഴിയും ക്ലാസുകള്‍ കാണാം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ക്ലാസുകളില്‍ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകള്‍ക്ക് നിലവിലുള്ളതുപോലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം.
പുനഃസംപ്രേഷണ സമയത്ത് കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പിന്നീട് വെബില്‍നിന്നും ഓഫ്ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാം. ഉർദു, സംസ്കൃതം, അറബിക് വിഷയങ്ങളുടെ വിഡിയോ ക്ലാസുകളും ജൂൺ 15ന് തുടങ്ങുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.