ഈ പഞ്ചായത്തിൽ എ പ്ലസുകാർ 400ന് മുകളിൽ; പ്ലസ്വൺ സീറ്റ് 360, എന്ത് ചെയ്യുമെന്നറിയാതെ വിദ്യാർഥികൾ
text_fieldsകൊടിയത്തൂർ (കോഴിേക്കാട്): സർക്കാർ വിദ്യാലയമടക്കം മൂന്ന് ഹയർസെക്കൻഡറി സ്‌കൂളുകളുള്ള കൊടിയത്തൂർ പഞ്ചായത്തിൽ പ്ലസ്ടു പഠനത്തിനായി ആകെ 360 സീറ്റുകൾ മാത്രം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ആയിരത്തിലധികം വിദ്യാർത്ഥികൾ വിജയിക്കുകയും നാന്നൂറിലധികം പേർക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാർഥികളായ തദ്ദേശ വാസികൾക്ക് ലഭിക്കുന്ന ബോണസ് മാർക്ക് കിട്ടാത്തതിനാൽ, സമീപ പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ പോലും സീറ്റ് ലഭിക്കാത്ത അവസ്ഥയിലാണ് ഫുൾ എ പ്ലസ് നേടിയവർ വരെ. സ്‌കൂളുകൾ ലഭിച്ചാൽ തന്നെ ഇഷ്ടപെട്ട വിഷയങ്ങൾ ലഭിക്കുന്നുമില്ല.
കൊടിയത്തൂർ പി.ടി.എം ഹൈസ്കൂൾ, ചെറുവാടി ഹയർ സെക്കൻഡറി സ്കൂൾ, തോട്ടുമുക്കം ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽനിന്നും എസ്.എസ്.എൽ.സി വിജയിച്ച ആയിരക്കണക്കിന് കുട്ടികളുടെ തുടർപഠനത്തിന് അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി നിവേദനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വാർഡ് അംഗം ഫസൽ കൊടിയത്തൂർ ഭരണസമിതി യോഗത്തിൽ വിഷയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.