കാലിക്കറ്റിലെ 11 ബി.എഡ് സെൻററുകൾ പൂട്ടാൻ നീക്കം; ആയിരത്തിലേറെ വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിൽ
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അഞ്ച് ജില്ലകളിലായി നേരിട്ട് നടത്തുന്ന 11 സ്വാശ്രയ ബി.എഡ് സെൻററുകൾ പൂട്ടാൻ എൻ.സി.ടി.ഇ (നാഷനൽ കൗൺസിൽ േഫാർ ടീച്ചർ എജുക്കേഷൻ) ശിപാർശ. സെപ്റ്റംബർ 13നും 14നും നടന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.
കോഴിക്കോട്, വടകര, ചക്കിട്ടപാറ, സുൽത്താൻ ബത്തേരി, മഞ്ചേരി, മലപ്പുറം, ചാലക്കുടി, അരണാട്ടുകര, കണിയാമ്പറ്റ, കൊടുവായൂർ, വലപ്പാട് എന്നീ സെൻററുകളാണ് ഇല്ലാതാക്കാൻ ശ്രമം തുടങ്ങിയത്. കാലിക്കറ്റ് സർവകലാശാല ആവശ്യമായ ഭൗതികസൗകര്യങ്ങൾ ഒരുക്കാത്തതാണ് വിനയായത്. പലവട്ടം എൻ.സി.ടി.ഇ ഇക്കാര്യം സർവകലാശാലയെ അറിയിച്ചതാണ്.
ഉന്നതാധികാര സമിതിയുടെ ശിപാർശ അംഗീകരിച്ചാൽ നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന ആയിരത്തിലേറെ വിദ്യാർത്ഥികളുടെയും 150 അധ്യാപക ജീവനക്കാരുടെയും ഭാവി അവതാളത്തിലാകും. 2014ലും ബി.എഡ് സെൻററുകൾ പൂട്ടാൻ തീരുമാനിച്ചിരുന്നു.
പിന്നീട് ഹൈകോടതി ഈ തീരുമാനം സ്റ്റേ ചെയ്തു. ഈ വിധി നിലനിൽക്കേയാണ് എൻ.സി.ടി.ഇയുെട നടപടി. 2014 മുതൽ ഈ സെൻററുകൾക്ക് അംഗീകാരമിെല്ലന്ന് സമിതി ചൂണ്ടിക്കാണിക്കുന്നു. ഈ നീക്കം നടപ്പായാൽ ഏഴു വർഷമായി പഠിച്ചിറങ്ങിയ അയ്യായിരത്തിലധികം വിദ്യാർഥികളെ ബാധിക്കും. പലരും ഇപ്പോൾ സർക്കാർ തസ്തികയിൽ അധ്യാപകരാണ്. സെൻററുകൾ ഒറ്റയടിക്ക് പൂട്ടിയാൽ മലബാറിൽ കുറഞ്ഞ ഫീസിൽ പഠിക്കാനുള്ള സൗകര്യം ഇല്ലാതാകും.
ഈ വർഷവും നിലവിലുള്ള 500 സീറ്റിലേക്ക് 30,000 അപേക്ഷകളുണ്ട്. വൻലാഭത്തിലാണ് സെൻററുകൾ പ്രവർത്തിക്കുന്നെതങ്കിലും അധ്യാപകർക്ക് മതിയായ വേതനം നൽകാറില്ല.
ലാഭവിഹിതം സെൻററുകളെ മികവിറെ കേന്ദ്രങ്ങളാക്കാൻ ഉപയോഗിക്കണമെന്നും വിദ്യാർഥികളെയും 200ഓളം അധ്യാപക-ജീവനക്കാരെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിൽനിന്ന് കേന്ദ്ര സമിതി പിന്മാറണമെന്നും സെൽഫ് ഫിനാൻസിങ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ഡോ. എ. അബ്ദുൽ വഹാബ്, കെ.പി. അബ്ദുൽ അസീസ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.