വിദ്യഭ്യാസം ഡിജിറ്റലാവുകയും ലാപ്ടോപ്പ് പാഠപുസ്തകമാവുകയും ചെയ്തെങ്കിലും അധ്യാപകർ മാറിയില്ല: പരിശീലനം നിർബന്ധമാക്കും
text_fieldsസ്കൂൾ തലത്തിൽ അധ്യാപകർക്കുള്ള പരിശീലനത്തിൽ സമഗ്രമാറ്റം വരുന്നു. വിദ്യഭ്യാസം ഡിജിറ്റലാവുകയും ലാപ്ടോപ്പ് പാഠപുസ്തകമാകുവയും ചെയ്തുവെങ്കിലും, ഇതിനനുസരിച്ച് അധ്യാപകരുടെ ശേഷി വളർന്നിട്ടില്ല. ഇൗ സാഹചര്യത്തിലാണ് പുതിയ തീരുമാനം. വിദ്യാഭ്യാസ വകുപ്പ്, സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകർക്ക് ഇനി എസ്.സി.ഇ.ആർ.ടി നേരിട്ടു പരിശീലനം നൽകും. ഇതിനായി `നവാധ്യാപക പരിവർത്തനപരിപാടി' ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കയാണ്. ഇതിന്റെ തുടച്ചയായി അധ്യാപക പരിശീലനത്തിന്റെ സർട്ടിഫിക്കറ്റുണ്ടെങ്കിലെ സ്ഥാനക്കയറ്റം നൽകുകയുള്ളുവെന്ന കോളജ് അധ്യാപകർക്കുള്ള വ്യവസ്ഥ സ്കൂളുകളിലും നടപ്പാക്കാനുള്ള ആലോചനയിലാണ് സർക്കാർ.
നവാധ്യാപക പരിശീലനത്തിന്റെ ആദ്യഘട്ടം ചൊവ്വാഴ്ച ആരംഭിക്കും. ആറു ദിവസം അധ്യാപകർ താമസിച്ചു പരിശീലനം നേടുംവിധത്തിൽ തയ്യാറാക്കിയതാണ് പരിപാടി. സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായെങ്കിലും അധ്യാപകർ അതിനനുസരിച്ച് മികവുറ്റവരായിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.
പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാകത്തിൽ അധ്യാപകരെ ആശയപരമായും സാങ്കേതികപരമായും മികവുറ്റതാക്കുകയാണ് ലക്ഷ്യം. നിലവിൽ രണ്ടോ മൂന്നോ ദിവസം നീളുന്ന വേനൽക്കാല പരിശീലനം അധ്യാപർക്കുണ്ട്. 2019 ജൂൺ ഒന്നിനുശേഷം സർവീസിൽ പ്രവേശിച്ച ഹൈസ്കൂൾ അധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. ഒാരോ ജില്ലയിലും ഓരോ വിഷയത്തിലാണ് പരിശീലനം. എസ്.സി.ഇ.ആർ.ടി സർട്ടിഫിക്കറ്റ് നൽകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.