എയിംസ് ജോധ്പുരിൽ എം.പി.എച്ച് പ്രവേശനം; രജിസ്ട്രേഷൻ 15 മുതൽ
text_fieldsകേന്ദ്രസർക്കാറിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ജോധ്പുർ 2023 ജനുവരിയിലാരംഭിക്കുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്) കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്കൂൾ ഓഫ് പബ്ലിക് ഹെൽത്താണ് കോഴ്സ് നടത്തുന്നത്. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും www.aiimsjodhpur.edu.inൽ ലഭ്യമാണ്. ആകെ 20 സീറ്റുകളാണുള്ളത്.
യോഗ്യത: MBBS/BDS/ആയുഷ് ബിരുദം/ബി.എസ്.സി നഴ്സിങ്/BVSc/BPT/BOT/BE/BTech (55 ശതമാനം മാർക്കിൽ കുറയരുത്)/മാസ്റ്റേഴ്സ് ഡിഗ്രി, ന്യൂട്രീഷ്യൻ, ഫാർമക്കോളജി, ഫാർമസി, അഗ്രികൾചറൽ സയൻസസ്/സോഷ്യൽ സയൻസസ് അല്ലെങ്കിൽ സയൻസ് ബിരുദം (50 ശതമാനം മാർക്കിൽ കുറയരുത്). അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 14ന് വൈകീട്ട് 5 മണി വരെ സമർപ്പിക്കാം.
നവംബർ 19ന് ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് സെലക്ഷൻ. ഹാൾടിക്കറ്റ് ഒക്ടോബർ 31ന് ഡൗൺലോഡ് ചെയ്യാം. രണ്ടുവർഷത്തെ ഫുൾടൈം കോഴ്സാണിത്. മൊത്തം കോഴ്സ് ഫീസ് ഇന്ത്യൻ വിദ്യാർഥികൾക്ക് 1,40,000 രൂപയാണ്. സെമസ്റ്റർ ഒന്നിന് 35,000 രൂപ വീതം നാല് സെമസ്റ്ററുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.