'ഇംഹാൻസിൽ' എം.ഫിലിന് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസിൽ (ഇംഹാൻസ്) സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ സൈക്കോളജി വിഷയങ്ങളിൽ എം.ഫിൽ പ്രോഗ്രാമുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് www.lbscentre.kerala.gov.in. ഫോൺ: 0471 2560361, 2560362, 2560363, 2560364, 2560365
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്
തിരുവനന്തപുരം: തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. വിശദവിവരങ്ങൾക്ക് www.rcctvm.gov.in.
കുടുംബശ്രീ ഓണം മേള 10 മുതൽ
തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ വിവിധ ഉൽപന്നങ്ങളുമായി കേരളമൊട്ടാകെ കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കമാകും. തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് 10ന് പത്തനംതിട്ടയിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
വാചാ പരീക്ഷ
തിരുവനന്തപുരം: കേരള നിയമസഭയുടെ കേരള ലജിസ്ലേറ്റിവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ വാചാ പരീക്ഷ 10, 11 തീയതികളിൽ നടക്കും. വിവരങ്ങൾക്ക്: www.niyamasabha.org.
അന്തിമ റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: എഫ്.ഡി.ജി.ടി പ്രവേശനത്തിനുള്ള അലോട്ട്മെന്റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/fdgt ൽ അലോട്ട്മെന്റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.