ശ്രീചിത്രയിൽ എം.എസ്, എം.വി.എച്ച്, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി
text_fieldsശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം എം.എസ്, എം.വി.എച്ച്, ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
1. പിഎച്ച്.ഡി: ഫിസിക്കൽ സയൻസ്, കെമിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ്, ബയോ എൻജിനീയറിങ്, ബയോ മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി, മെഡിക്കൽ സയൻസ്, ഹെൽത്ത് സയൻസ്. യോഗ്യത: യു.ജി.സി/സി.എസ്.ഐ.ആർ/ഐ.സി.എം.ആർ/ഡി.ബി.ടി ജെ.ആർ.എഫ് അല്ലെങ്കിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന എം.ഫിൽ.
2. പട്ടികവർഗക്കാർക്ക് ഫെലോഷിപ്പോടെയുള്ള പിഎച്ച്.ഡി 3. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി (എം.ഡി -പിഎച്ച്.ഡി/ ഡി.എം/എം.സി.എച്ച് പിഎച്ച്.ഡി) (ശ്രീചിത്രയിലെ റസിഡന്റുമാർക്ക്). 4. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് (ഡി.എം/എം.സി.എച്ച്/ഡി.എൻ.ബിക്ക് ശേഷം). 5. എം.എസ്- ബയോകെമിക്കൽ സയൻസസ് ആൻഡ് എൻജിനീയറിങ് 6. മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് 7. ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്. വിജ്ഞാപനം https://www.sctimst.ac.inൽ. ഏപ്രിൽ 14വരെ അപേക്ഷിക്കാം. കോഴ്സുകൾ ജൂലൈയിൽ ആരംഭിക്കും. മെയിൽ: regoffice@sctimst.ac.in ഫോൺ: 0471 2524269/289/649.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.