ആർ.ജി.സി.ബിയിൽ എം.എസ്.സി ബയോടെക്നോളജി, പി.എച്ച്.ഡി
text_fieldsകേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലെ സ്വയംഭരണ ദേശീയ സ്ഥാപനമായ തിരുവനന്തപുരത്തെ (പൂജപ്പുര) രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി) ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
എം.എസ്.സി-ബയോടെക്നോളജി, രണ്ടുവർഷം (നാല് സെമസ്റ്ററുകൾ), സ്പെഷലൈസഷേനുകൾ-ഡിസീസ് ബയോളജി, ജനിറ്റിക് എൻജിനീയറിങ്. യോഗ്യത: ഗേറ്റ് ബി സ്കോർ. സയൻസ്, എൻജിനീയറിങ്, മെഡിസിൻ അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ മൊത്തം 60 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ ബിരുദം.
പി.എച്ച്.ഡി-ഡിസീസ് ബയോളജി, ന്യൂറോ സയൻസ്, പ്ലാന്റ് സയൻസ്, ബയോ ഇൻഫർമാറ്റിക്സ്. പ്രവേശനയോഗ്യത: ലൈഫ്/എൻവയോൺമെന്റൽ/വെറ്ററിനറി/ഫാർമസ്യൂട്ടിക്കൽ/മെഡിക്കൽ സയൻസസ്/അനുബന്ധ വിഷയങ്ങളിൽ (ബയോ കെമിസ്ട്രി)/ബയോ ടെക്നോളജി/ബയോ ഇൻഫർമാറ്റിക്സ്/ബയോ ഫിസിക്സ്/കെമിസ്ട്രി/മൈക്രോബയോളജി മുതലായവ) എന്നിവയിൽ 60 ശതമാനം മാർക്കിൽ കുറയാതെ പി.ജി. വിജ്ഞാപനം www.rgcb.res.in/msc-adm, www.rgcb.res.in എന്നീ വെബ്സൈറ്റുകളിലുണ്ട്. നിർദേശാനുസരണം ഓൺലൈനായി ജൂൺ 26 വരെ അപേക്ഷിക്കാം (ഫോൺ: 0471-2549400).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.