ഐ.ജി.ഐ.ഡി.ആർ മുംബൈയിൽ എം.എസ്സി ഇക്കണോമിക്സ്, പിഎച്ച്.ഡി
text_fieldsറിസർവ് ബാങ്കിന് കീഴിലുള്ള കൽപിത സർവകലാശാലയായ മുംബൈയിലെ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച് (IGIDR) 2023 വർഷത്തെ ഇനിപ്പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം, പ്രോസ്പെക്ടസ് www.igidr.ac.inൽ.
എം.എസ്സി ഇക്കണോമിക്സ്: രണ്ടുവർഷം. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ ബി.എ/ബി.എസ് സി അല്ലെങ്കിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബി.കോം/ബി.സ്റ്റാറ്റ്/ബി.എസ് സി (ഫിസിക്സ്/മാത്തമാറ്റിക്സ്)/ബി.ഇ/ബി.ടെക്.
പിഎച്ച്.ഡി ഡെവലപ്മെന്റ് സ്റ്റഡീസ്: 4/5 വർഷത്തെ പ്രോഗ്രാം. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ എം.എ/എം.എസ് സി ഇക്കണോമിക്സ് അല്ലെങ്കിൽ 60 ശതമാനം മാർക്കിൽ കുറയാതെ എം.സ്റ്റാറ്റ്/എം.എസ് സി (ഫിസിക്സ്/മാത്തമാറ്റിക്സ്/എൻവയൺമെന്റൽ സയൻസ്/ഓപറേഷൻസ് റിസർച്) /MBA/M.Tech/എം.ഇ/ബി.ഇ/ബി.ടെക്.
പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും യോഗ്യത പരീക്ഷയിൽ അഞ്ചുശതമാനം മാർക്കിളവുണ്ട്. അപേക്ഷാഫീസ്: 500 രൂപ. ഒ.ബി.സി.എൻ.സി.എൽ/ ഇ.ഡബ്ലിയു.എസ്/എസ്.സി/എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 100 രൂപ മതി.
നിർദേശാനുസരണം ഓൺലൈനായി ഏപ്രിൽ 21 വരെ അപേക്ഷിക്കാം.എം.എസ് സിക്ക് അവശ്യാധിഷ്ഠിത സ്കോളർഷിപ് ലഭിക്കും. പിഎച്ച്.ഡി വിദ്യാർഥികൾക്ക് ആദ്യത്തെ രണ്ടുവർഷം പ്രതിമാസം 31,000 രൂപയും തുടർന്ന് പ്രതിമാസം 43,750 രൂപ സ്റ്റൈപന്റും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.