അണ്ണാ സർവകലാശാലയിൽ എം.എസ്സി
text_fieldsചെന്നൈയിലെ അണ്ണാ സർവകലാശാലയിൽ 2023-24 വർഷത്തെ ദ്വിവത്സര ഫുൾടൈം എം.എസ്സി കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. മാത്തമാറ്റിക്സ്, മെഡിക്കൽ ഫിസിക്സ്, മൾട്ടിമീഡിയ (സ്പെഷലൈസേഷൻ വിഷ്വൽ കമ്യൂണിക്കേഷൻ), മെറ്റീരിയൽസ് സയൻസ്, അപ്ലൈഡ് കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, ഇലക്ട്രോണിക് മീഡിയ എന്നീ ഡിസിപ്ലിനുകളിലാണ് പഠനാവസരം.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കോളജ് ഓഫ് എൻജിനീയറിങ്, ഗിണ്ടി എന്നിവിടങ്ങളിലായാണ് കോഴ്സുകൾ നടത്തുന്നത്. പ്രവേശനയോഗ്യത, സെലക്ഷൻ നടപടികൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ അടക്കം കൂടുതൽ വിവരങ്ങൾ www.cfa.annauniv.edu/cfaൽ ലഭിക്കും. മേയ് 26ന് വൈകീട്ട് അഞ്ചുമണിവരെ ഓൺലൈനായി അപേക്ഷിക്കാം.
ജൂൺ നാലിന് നടത്തുന്ന പ്രവേശനപരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് അഡ്മിഷൻ. അന്വേഷണങ്ങൾക്ക് 044-22358314/22358276 ഫോൺനമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.