കേരള കാർഷിക സർവകലാശാലയിൽ എം.എസ് സി, എം.ടെക്, പിഎച്ച്.ഡി പ്രവേശനം
text_fieldsകേരള കാർഷിക സർവകലാശാലയുടെ 2022-23 വർഷത്തെ റെഗുലർ പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി കോഴ്സുകൾ: എം.എസ് സി -അഗ്രികൾചർ, ഹോർട്ടി കൾചർ, കമ്യൂണിറ്റി സയൻസ്, അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ്, കോഓപറേഷൻ ആൻഡ് ബാങ്കിങ്, ഫോറസ്ട്രി, എം.ടെക് -അഗ്രികൾചറൽ എൻജിനീയറിങ്, പിഎച്ച്.ഡി -അഗ്രികൾചർ, ഹോർട്ടി കൾചർ, കമ്യൂണിറ്റി സയൻസ്, ഫോറസ്ട്രി, അഗ്രികൾചറൽ എൻജിനീയറിങ്.
വിശദവിവരങ്ങൾ www.admissions.kau.inൽ. അപേക്ഷ ഓൺലൈനായി ഡിസംബർ ആറു വരെ സമർപ്പിക്കാം. വിവിധ കോഴ്സുകളിലായി ആകെ 300 സീറ്റുകളാണുള്ളത്. പിഎച്ച്.ഡി പ്രോഗ്രാമിൽ വിവിധ ഡിസിപ്ലിനറികളിലായി 131 സീറ്റുകളുണ്ട്. അപേക്ഷഫീസ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് 1000 രൂപയും കേരളത്തിലെ പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് 500 രൂപയുമാണ്. പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് 1500 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 750 രൂപ മതി.
അഡ്മിഷൻ ഫീസ്, കോഷൻ ഡിപ്പോസിറ്റ്, ട്യൂഷൻ ഫീസ്, സെമസ്റ്റർ പരീക്ഷഫീസ്, സ്പെഷൽ ഫീസ് ഉൾപ്പെടെ എം.എസ് സി/എം.ടെക് പ്രോഗ്രാമുകൾക്ക് മൊത്തം 16,915 രൂപയും പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് മൊത്തം 17,805 രൂപയും അടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.