പുതുച്ചേരിയിൽ എം.എസ്സി പബ്ലിക് ഹെൽത്ത് എേൻറാമോളജി പഠിക്കാം
text_fieldsപുതുച്ചേരിയിലെ െഎ.സി.എം.ആർ-വെക്ടർ കൺട്രോൾ റിസർച് സെൻററിൽ എം.എസ്സി പബ്ലിക് ഹെൽത്ത് എേൻറാമോളജി കോഴ്സ് പ്രവേശനത്തിന് മേയ് 18 വരെ അപേക്ഷകൾ സ്വീകരിക്കും. പോണ്ടിച്ചേരി യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്.
അപേക്ഷാഫോറവും വിശദ വിവരങ്ങളുമടങ്ങിയ വിജ്ഞാപനവും www.vcrc.res.inൽനിന്നും ഡൗൺലോഡ് ചെയ്യാം. ആകെ 12 സീറ്റുകളാണുള്ളത്.
അപേക്ഷാഫീസ് 100 രൂപ. പട്ടികജാതി/വർഗക്കാർക്ക് 50 രൂപ മതി. അക്കാദമിക് മികവോടെ ബി.എസ്സി (സുവോളജി, ബോട്ടണി, ലൈഫ് സയൻസ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജി, മൈക്രോബയോളജി, ഇക്കോളജി, എൻവയൺമെൻറൽ സയൻസ്, ബയോടെക്നോളജി), ബി.വി.എസ്.സി/എം.ബി.ബി.എസ്/ബി.ഇ/ബി.ടെക് (ബയോടെക്നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം).
യോഗ്യത നേടിയിട്ടുള്ളവർക്കും ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർ/ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പുതുച്ചേരിയിൽ ജൂൺ 17ന് നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെയും ജൂൺ 18ന് നടത്തുന്ന അഭിമുഖത്തിെൻറയും അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക്ലിസ്റ്റിൽനിന്നുമാണ് പ്രവേശനം.
ജൂൺ 25 മുതൽ 29 വരെയാണ് അഡ്മിഷൻ നടക്കുക. കോഴ്സ് ജൂലൈ 2ന് ആരംഭിക്കും.
പഠിതാക്കൾക്ക് പ്രതിമാസം 6000 രൂപ വീതം സ്കോളർഷിപ് ലഭിക്കും. കൂടുതൽ വിവരങ്ങൾ www.vcrc.res.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.