എം.ടെക് പ്രവേശനം: അപേക്ഷ 30 നകം; പ്രവേശനം ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ, സ്കോളർഷിപ് പ്രതിമാസം 12,400 രൂപ
text_fieldsസംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ ഇക്കൊല്ലത്തെ ഫുൾടൈം എം.ടെക്/എം.ആർക് പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.admissions.dtekerala.gov.inൽനിന്ന് ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം അപേക്ഷിക്കാം. കോളജ്, കോഴ്സ്/ബ്രാഞ്ച്/സ്പെഷലൈസേഷൻ, യോഗ്യത, സീറ്റുകൾ, സെലക്ഷൻ നടപടിക്രമം മുതലായ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
അപേക്ഷ ഫീസ് 500 രൂപ. പട്ടികജാതി/വർഗ വിഭാഗങ്ങൾക്ക് 250 രൂപ മതി. െക്രഡിറ്റ്/െഡബിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് ഓൺലൈനായി അടക്കാം. ബി.ഇ/ബി.ടെക്/ബി.ആർക് മൊത്തം 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എസ്.ഇ.ബി.സി/ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് 54 ശതമാനം മാർക്കും എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് മിനിമം പാസ് മാർക്കും മതി. (എ.എം.ഐ.ഇ/എ.എം.ഐ.ഇ.ടി.ഇ പരീക്ഷകൾ പാസായിട്ടുള്ളവരെയും പരിഗണിക്കും. സെക്ഷൻ 'ബി'ക്ക് 55 ശതമാനം മാർക്കിൽ കുറയാതെ വേണം). ഫൈനൽ സെമസ്റ്റർ എൻജിനീയറിങ് പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം.
ഗേറ്റ് സ്കോർ നേടിയവരുടെ അഭാവത്തിൽ കേരളത്തിൽനിന്നുള്ള മറ്റ് അപേക്ഷകരെയും പരിഗണിക്കുന്നതാണ്.ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് അഡ്മിഷൻ. അപേക്ഷ സമർപ്പിക്കുേമ്പാൾ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഗേറ്റ് സ്കോർ യോഗ്യതയില്ലാത്തവരുടെ ബി.ഇ/ബി.ടെക്/ബി.ആർക് പരീക്ഷയുടെ മാർക്കടിസ്ഥാനത്തിലാണ് റാങ്ക് നിശ്ചയിക്കുക.
റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ ഒക്ടോബർ 13ന് പ്രസിദ്ധപ്പെടുത്തും.ആദ്യ കേന്ദ്രീകൃത സീറ്റ് അലോട്ട്മെൻറ് ഒക്ടോബർ 16ന് നടത്തും. ഒക്ടോബർ 21നകം ഫീസ് അടച്ച് അഡ്മിഷൻ നേടാം. ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിന് ഒക്ടോബർ 22, 23 തീയതികളിൽ സൗകര്യമുണ്ടാവും. സെക്കൻഡ് അലോട്ട്മെൻറ് ഒക്ടോബർ 27ന് നടക്കും. ഒക്ടോബർ 29 വരെ ഫീസടക്കാം. ഒക്ടോബർ 30ന് പ്രവേശനം നേടണം. ഫീസ് നിരക്കുകൾ പ്രോസ്പെക്ടസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.