Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനിഫ്റ്റെമിൽ എം.ടെക്,...

നിഫ്റ്റെമിൽ എം.ടെക്, എം.ബി.എ പ്രവേശനം

text_fields
bookmark_border
നിഫ്റ്റെമിൽ എം.ടെക്, എം.ബി.എ പ്രവേശനം
cancel

കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായമന്ത്രാലയത്തിൻ കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ് (നിഫ്റ്റെം) കുണ്ട്‍ലി (ഹരിയാന) 2024-25 വർഷം നടത്തുന്ന ഇനി പറയുന്ന പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.

എം.ടെക്-ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്, ഫുഡ് പ്രോസസിങ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ്, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്, ഫുഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫുഡ് പ്ലാന്റ് ഓപറേഷൻസ് മാനേജ്മെന്റ്,.

എം.ബി.എ-സ്​പെഷലൈസേഷനുകൾ-ഫുഡ് ആൻഡ് അഗ്രി ബിസിനസ് മാനേജ്മെന്റ്, മാർക്കറ്റിങ്/ഫിനാൻസ്/ഇന്റർനാഷനൽ ബിസിനസ്.റെഗുലർ കോഴ്സുകളാണിത്. രണ്ടുവർഷമാണ് പഠനകാലാവധി. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അടങ്ങിയ പ്രവേശന വിജ്ഞാപനം www.niftem.ac.inൽ ലഭിക്കും. അപേക്ഷാഫീസ് 1000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡിക്കാർക്ക് 500 രൂപ മതി. ഓൺലൈനായി മേയ് 15 വരെ അപേക്ഷിക്കാം.

ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ നാലുവർഷത്തെ റെഗുലർ ബി.ടെക് കോഴ്സും ഇവിടെയുണ്ട്. 100 സീറ്റുകളിൽ ജോസ/സി.എസ്.എ.ബി 2024 കൗൺസലിങ് വഴിയും 100 സീറ്റുകളിൽ ജെ.ഇ.ഇ/നീറ്റ്/സി.യു.ഇ.ടി-യു.ജി സ്കോർ പരിഗണിച്ച് നിഫ്റ്റെം നേരിട്ടും പ്രവേശനം നൽകും. അന്വേഷണങ്ങൾക്ക് admission@niftem.ac.in എന്ന ഇ-മെയിലിലും 0130-228-1100/1101/1020 എന്നീ ഫോൺ നമ്പരുകളിലും ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MBAM.TechNIFTEM
News Summary - M.Tech and MBA admissions at NIFTEM
Next Story