നാഷനൽ സെന്റർ ഫോർ സെൽ സയൻസിൽ പിഎച്ച്.ഡി
text_fieldsകേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ നാഷനൽ സെന്റർ ഫോർ സെൽ സയൻസ്, പുണെ 2024 ആഗസ്റ്റിൽ ആരംഭിക്കുന്ന പിഎച്ച്.ഡി പ്രവേശനത്തിന് ഓൺലൈനായി മേയ് 10 വരെ അപേക്ഷിക്കാം. സെൽ ആൻഡ് മോളിക്യൂലർ ബയോളജി, സ്ട്രക്ചറൽ ബയോളജി, ബയോ ഇൻഫർമാറ്റിക്സ്, സിസ്റ്റംസ് ബയോളജി, ന്യൂറോ സയൻസ്, ഇമ്യൂണോളജി, ഇൻഫെക്ഷൻ ബയോളജി, കാൻസർ ബയോളജി, മൈക്രോബയൽ ഇക്കോളജി മുതലായ ആധുനിക ജീവശാസ്ത്ര ഗവേഷണ മേഖലകളിലാണ് പിഎച്ച്.ഡി.
യോഗ്യത: ഏതെങ്കിലും ശാസ്ത്രശാഖയിൽ 55 ശതമാനം മാർക്കിൽ/തത്തുല്യ ഗ്രേഡിൽ കുറയാതെ ബിരുദാനന്തര ബിരുദം. സംവരണ വിഭാഗങ്ങൾക്ക് അഞ്ചു ശതമാനം മാർക്കിളവുണ്ട്. സി.എസ്.ഐ.ആർ-യു.ജി.സി/ഡി.ബി.ടി/ഐ.സി.എം.ആർ/ബി.ഐ.എൻ.സി/ഡി.എസ്.ടി ഇൻസ്പെയർ ഫെലോഷിപ് നേടിയിരിക്കണം. JGEEBILS യോഗ്യത നേടിയവരെയും പരിഗണിക്കും.
പ്രായപരിധി 28 വയസ്സ്. പ്രവേശന വിജ്ഞാപനം https://ncc.res.in/career നിന്ന് ഡൗൺലോഡ് ചെയ്യാം. ചുരുക്കപ്പട്ടിക തയാറാക്കി ഓൺലൈനായി വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.