ദേശീയ വിദ്യാഭ്യാസ നയം: വേഗം കൂട്ടാൻ സമിതികൾ വരുന്നു
text_fieldsന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) നടപ്പാക്കുന്നത് വേഗത്തിലാക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി തലവനായി അവലോകന സമിതിയും, നടപ്പാക്കൽ സമിതിയും രൂപവത്കരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് െപാഖ്രിയാൽ ആവശ്യപ്പെട്ടു.
ഇതുവരെയുള്ള എൻ.ഇ.പി പുേരാഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥരോട് സമിതി രൂപവത്കരിക്കാൻ മന്ത്രി നിർദേശിച്ചത്.
കഴിഞ്ഞ വർഷം ജൂലൈയിലാണ് മന്ത്രിസഭ ദേശീയ വിദ്യാഭ്യാസ നയം 2020ന് അനുമതി നൽകിയത്. സർക്കാറിെൻറ പ്രധാന ലക്ഷ്യങ്ങളിെലാന്നായ എൻ.ഇ.പി കോവിഡ് മൂലം നടപ്പാക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു.
സ്കൂൾ തലത്തിൽനിന്ന് ഉന്നത വിദ്യാഭ്യാസത്തിലേക്ക് വിദ്യാർഥികളെ ബുദ്ധിമുട്ടില്ലാതെ പരിവർത്തനം ചെയ്യുന്നതിനായി ഉന്നതവിദ്യാഭ്യാസ, സ്കൂൾ വിദ്യാഭ്യാസ വകുപ്പുകൾക്കുമിടയിൽ പുതിയ വിദ്യാഭ്യാസ നയത്തിെൻറ നടപ്പാക്കൽ ഏകോപിപ്പിക്കുന്നതിന് ദൗത്യസംഘം രൂപവത്കരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എൻ.ഇ.പി നടപ്പാക്കുന്നതിൽ ദേശീയ വിദ്യാഭ്യാസ സാങ്കേതിക ഫോറവും ദേശീയ ഗവേഷണ ഫൗണ്ടേഷനും നിർണായകമായതിനാൽ 2021-'22 അധ്യയന വർഷത്തിൽതന്നെ അവ രൂപവത്കരിക്കണം. -മന്ത്രി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.