ദേശീയ വിദ്യാഭ്യാസ നയം: സംസ്ഥാനസാഹചര്യം പരിഗണിച്ചേ നടപ്പാക്കൂ –മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച പരിഷ്കരണങ്ങൾ സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിച്ചുമാത്രമേ നടപ്പാക്കൂവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭക്ഷ്യഭദ്രതാ അലവൻസ് വിതരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഠിതാക്കൾക്ക് ആഴത്തിലുള്ളതും താങ്ങാവുന്നതുമാകും കരിക്കുലം. പാഠ്യപദ്ധതി അനാചാരങ്ങൾക്കെതിരെയുള്ളതും ശാസ്ത്രീയവുമാകും. ഭിന്നശേഷികുട്ടികൾക്ക് പ്രഥമ പരിഗണന ഉണ്ടാകും.
കുട്ടികളുടെ ആരോഗ്യകരമായ വളർച്ചക്കും മാനസിക, ശാരീരിക വികാസത്തിനും പോഷകാഹാരം മതിയായ രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇതുകൂടി കണക്കിലെടുത്താണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ.
സ്കൂളുകൾ തുറന്നുപ്രവർത്തിക്കുന്നതുവരെ സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ എൻറോൾ ചെയ്ത എല്ലാ കുട്ടികൾക്കും ഭക്ഷ്യഭദ്രതാ അലവൻസായി ഭക്ഷ്യധാന്യവും കിറ്റുകളും സപ്ലൈകോയുടെ സഹകരണത്തോടെ വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.