ദേശീയ വിദ്യാഭ്യാസ നയം ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാകണം –കേരളം
text_fieldsന്യൂഡല്‍ഹി: ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാകണം ദേശീയ വിദ്യാഭ്യാസ ന യത്തിെൻറ കാതലെന്ന് കേരളം ആവശ്യപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയ രൂപവത്കരണം സംബന്ധ ിച്ച് സെന്‍ട്രല്‍ അഡ്വൈസറി ബോര്‍ഡ് ഓഫ് എജുക്കേഷെൻറ ആഭിമുഖ്യത്തില്‍ കേന്ദ്ര മാനവ വിഭ വശേഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ ആദ്യ യോഗത്തില ാണ് കേരളം ആവശ്യമുന്നയിച്ചത്.
സംസ്ഥാനങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധം ഫെഡറല്‍ തത്ത്വങ്ങളില്‍ അധിഷ്ഠിതമാകണം വിദ്യാഭ്യാസ നയം. പൊതു വിദ്യാഭ്യാസ യജ്ഞം പോലെ കേരളത്തില്‍ വിജയിച്ച വിദ്യാഭ്യാസ മാതൃകകള്‍ നിലനിര്‍ത്താന്‍ കഴിയണം. കരട് നയത്തിലെ വിദ്യാഭ്യാസത്തിെൻറ ഘടന സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇതിന് പ്രയാസങ്ങല്‍ സൃഷ്ടിക്കുന്നതാണ്.
കഴിഞ്ഞ മൂന്നുവര്ഷങ്ങൾക്കിടെ കേരളത്തില്‍ അഞ്ചുലക്ഷത്തിലധികം വിദ്യാർഥികളാണ് സ്വകാര്യ മേഖലയില്‍നിന്ന് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിയത്. വിദ്യാഭ്യാസത്തിെൻറ സ്വകാര്യവത്കരണവും വാണിജ്യവത്കരണവും സമൂഹത്തിലെ വലിയൊരു വിഭാഗത്തെ പാര്ശ്വവത്കൃതരാക്കും.
1968 മുതല്‍ 1992 വരെയുള്ള വിദ്യാഭ്യാസ നയങ്ങള്‍ പരിശോധിച്ച് വിദ്യാഭ്യാസ രംഗത്തെ വിജയ പരാജയങ്ങള്‍ വിലയിരുത്തിവേണം പുതിയ നയം രൂപപ്പെടുത്താന്‍. ഇതിനായി പ്രാഥമിക തലം മുതല്‍ വിശദ ചര്‍ച്ചക്ക് വിധേയമാക്കണം. ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നതിന് ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള 22 ഭാഷകളിലും കരട് വിദ്യാഭ്യാസ നയം പ്രസിധീകരിക്കണം. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.