Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightരൂപകൽപനയുടെ...

രൂപകൽപനയുടെ ഉയരങ്ങളിലെത്താൻ; എൻ.ഐ.ഡി വിളിക്കുന്നു

text_fields
bookmark_border
National Institute of Design
cancel

ദീർഘവീക്ഷണം, ഭാവന, വർണബോധം, ആശയവിനിമയ ശേഷി, സർഗശേഷി, വരക്കാനുള്ള കഴിവ് അടക്കമുള്ള ഡിസൈൻ അഭിരുചിയുള്ള പ്ലസ് ടുകാർക്ക് രൂപകൽപനയുടെ ഉയരങ്ങളിലെത്താൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി) അവസരമൊരുക്കുന്നു. അഹ്മദാബാദ്, ആ​ന്ധ്രപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം കാമ്പസുകളിലായി വൈവിധ്യമാർന്ന സ്​പെഷലൈസേഷനുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്) കോഴ്സ് പഠിക്കാം.

ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഡി.എ.ടി) വഴിയാണ് പ്രവേശനം. ബിരുദധാരികൾക്ക് എം.ഡെസ് കോഴ്സിൽ പ്രവേശനം നേടാം. 2025-26 വർഷത്തെ പ്രവേശന വിജ്ഞാപനവും ​പ്രവേശന ഹാൻഡ്ബുക്കും https://admissions.nid.eduൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഡിസംബർ മൂന്നുവരെ അപേക്ഷിക്കാം.

ബാച്ചിലർ ഓഫ് ഡിസൈൻ

എൻ.ഐ.ഡി അഹ്മദാബാദ്: കോഴ്സ് കാലാവധി 4 വർഷം. സ്​പെഷലൈസേഷൻ-കമ്യൂണിക്കേഷൻ ഡിസൈൻ, ഡിസിപ്ലിൻ-അനിമേഷൻ ഫിലിം ഡിസൈൻ, സീറ്റ് 19, എക്സിബിഷൻ ഡിസൈൻ-13, ഫിലിം & മീഡിയ കമ്യൂണിക്കേഷൻ 13, ഗ്രാഫിക് ഡിസൈൻ 19.

ഇൻഡസ്ട്രിയൽ ഡിസൈൻ-ഡിസിപ്ലിൻ-സിറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ 13, ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ 13, പ്രോഡക്ട് ഡിസൈൻ 19.

ടെക്സ്റ്റൈൽ, അപ്പാരൽ, ലൈഫ്സ്റ്റൈൽ ആൻഡ് അക്സസറി ഡിസൈൻ (ടെക്സ്റ്റൈൽ ഡിസൈൻ)19.

എൻ.ഐ.ഡി ഹരിയാന: -കമ്യൂണിക്കേഷൻ ഡിസൈൻ 25, ഇൻഡസ്ട്രിയൽ ഡിസൈൻ 25, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ 25.

എൻ.ഐ.ഡി മധ്യപ്രദേശ്: കമ്യൂണിക്കേഷൻ ഡിസൈൻ 25, ഇൻഡസ്ട്രിയൽ ഡിസൈൻ 25, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ 25. കൂടാതെ, സൂപ്പർ ന്യൂമററി സീറ്റുകളുമുണ്ടാവും.

എൻ.ഐ.ഡി അസം: ബി.ഡെസ്-കമ്യൂണിക്കേഷൻ ഡിസൈൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ 25 സീറ്റുകൾ വീതം.

എൻ.ഐ.ഡി ആന്ധ്രപ്രദേശ്: കമ്യൂണിക്കേഷൻ ഡിസൈൻ 25, ഇൻഡസ്ട്രിയൽ ഡിസൈൻ 25, ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ 25.

പ്രവേശന യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ ഹയർ സെക്കൻഡറി/പ്ലസ് ടു പരീക്ഷ പാസായിരിക്കണം. 2024-25 ൽ​ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. അംഗീകൃത ത്രിവത്സര ഫുൾടൈം ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.ജനറൽ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർ 2004 ജൂലൈ ഒന്നിനുശേഷം ജനിച്ചവരാകണം. ​നിയമാനുസൃത വയസ്സിളവുണ്ട്. ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 10 ശതമാനം, ഒ.ബി.സി നോൺ ക്രീമിലെയർ 27 ശതമാനം, എസ്.സി 15 ശതമാനം, എസ്.ടി 7.5 ശതമാനം എന്നിങ്ങനെ സംവരണം ലഭിക്കും.

മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്)

എൻ.ഐ.ഡിയുടെ അഹ്മദാബാദ് മെയിൻ കാമ്പസിലും ബംഗളൂരു, ഗാന്ധിനഗർ എക്സ്റ്റൻഷൻ കാമ്പസുകളിലുമാണ് കോഴ്സുകൾ. രണ്ടര വർഷമാണ് പഠനകാലാവധി.

സ്​പെഷലൈസേഷനുകൾ:

കമ്യൂണിക്കേഷൻ ഡിസൈൻ-ഡിസിപ്ലിൻ: എൻ.ഐ.ഡി അഹ്മദാബാദിൽ അനിമേഷൻ ഫിലിം ഡിസൈൻ, ഫിലിം ആൻഡ് വിഡിയോ കമ്യൂണിക്കേഷൻ, ഗ്രാഫിക് ഡിസൈൻ (19 സീറ്റ് വീതം) ഗാന്ധിനഗർ-ഫോട്ടോഗ്രാഫി 19 സീറ്റ്.

ഇൻഡസ്ട്രിയൽ ഡിസൈൻ-ഡിസിപ്ലിൻ: അഹ്മദാബാദ്-സിറാമിക് ആൻഡ് ഗ്ലാസ് ഡിസൈൻ 12, ഫർണിച്ചർ ആൻഡ് ഇന്റീരിയർ ഡിസൈൻ 19, പ്രോഡക്ട് ഡിസൈൻ 19, ഗാന്ധിനഗർ-ടോയ് ആൻഡ് ഗെയിം 12, ട്രാൻസ്​പോർട്ടേഷൻ ആൻഡ് ഓട്ടോമൊബൈൽ ഡിസൈൻ 19 ബംഗളൂരു-യൂനിവേഴ്സൽ ഡിസൈൻ 19.

ഇൻഫർമേഷൻ ടെക്നോളജി ഇന്റഗ്രേറ്റഡ്: ഡിസിപ്ലിൻ-ബംഗളൂരു-ഡിജിറ്റൽ ഗെയിം ഡിസൈൻ 19, ഇൻഫർമേഷൻ ഡിസൈൻ 19, ഇന്ററാക്ഷൻ ഡിസൈൻ 19, ഗാന്ധിനഗർ-ന്യൂമീഡിയ ഡിസൈൻ 19.

ഇന്റർ ഡിസിപ്ലിനറി ഡിസൈൻ-ഡിസിപ്ലിൻ-ബംഗളൂരു-ഡിസൈൻ ഫോർ റീട്ടെയിൽ എക്സ്പീരിയൻസ് 19, ഗാന്ധിനഗ​ർ-സ്ട്രാറ്റജിക് ഡിസൈൻ മാനേജ്മെന്റ് 19.

ടെക്സ്റ്റൈൽ ഡിസൈൻ: ഡിസിപ്ലിൻ-ഗാന്ധിനഗർ അപ്പാരൽ ഡിസൈൻ 19, ലൈഫ്സ്റ്റൈൽ അക്സസറി ഡിസൈൻ 19, ടെക്സ്റ്റൈൽ ഡിസൈൻ-അഹ്മദാബാദ് 19.

പ്രവേശന യോഗ്യത: ഏതെങ്കിലും സ്​പെഷലൈസേഷനിൽ നാല്/മൂന്നുവർഷത്തെ ബിരുദം/നാല​ു വർഷത്തെ ഡിപ്ലോമ (ഡിസൈൻ/ഫൈൻ ആർട്സ്/അപ്ലൈഡ് ആർട്സ്/ആർക്കിടെക്ചർ). അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും.

ജനറൽ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർ 1993 ജൂലൈ ഒന്നിനുശേഷം ജനിച്ചവരാകണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

അപേക്ഷാഫീസ്: ജനറൽ/ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-എൻ.സി.എൽ വിഭാഗങ്ങൾക്ക് 3000 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 1500 രൂപ മതി. ഓവർസീസ് (സൂപ്പർ ന്യൂമററി) 5000 രൂപ.

അഭിരുചി പരീക്ഷ

ബി.ഡെസ് പ്രിലിമിനറി 2025 ജനുവരി അഞ്ച് ഞായറാഴ്ചയും മെയിൻ പരീക്ഷ ഏപ്രിൽ 26നും മേയ് നാലിനും മധ്യേയും ദേശീയതലത്തിൽ നടത്തും. മെയിൻ പരീക്ഷയുടെ ഫലപ്രഖ്യാപനം മേയ് 16ന്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി പരീക്ഷ കേന്ദ്രങ്ങളാണ്.

എം.ഡെസ് പ്രിലിമിനറി ജനുവരി അഞ്ചിനും മെയിൻ പരീക്ഷ മാർച്ച് മൂന്നു മുതൽ ​ഏപ്രിൽ ആറു വരെയും നടത്തും. മെയിൻ പരീക്ഷ ഫലം മേയ് ആറിന് പ്രസിദ്ധപ്പെടുത്തും. യോഗ്യത നേടുന്നതിന് 50 ശതമാനം കുറയാതെ കരസ്ഥമാക്കണം. പരീക്ഷ ഘടനയും സിലബസും പ്രവേശന നടപടികളും ഹാൻഡ്ബുക്കിലുണ്ട്.

തൊഴിൽ സാധ്യത

ബി.ഡെസ്, എം.ഡെസ് കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് പ്രോഡക്ട്, ഗ്രാഫിക്സ്, ഫാഷൻ, കമ്യൂണിക്കേഷൻ, ഓട്ടോ മൊബൈൽ, ടെക്സ്റ്റൈൽ, ഫർണിച്ചർ മുതലായ മേഖലകളിൽ പ്രഫഷനൽ ഡിസൈനർ/കൺസൾട്ടന്റാകാം. ആകർഷകമായ ശമ്പളം ലഭിക്കും. എം.ഡെസ് യോഗ്യത നേടുന്നവർക്ക് അധ്യാപകരുമാകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Institute Of DesignEdu News
News Summary - National Institute Of Design calls
Next Story