മൂന്ന് എൻജി. കോളജുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സർക്കാർ എൻജിനീയറിങ് കോളജുകളിലെയും ഒരു സർക്കാർ നിയന്ത്രിത കോളജിലെയും കൂടുതൽ ബി.ടെക് കോഴ്സുകൾക്ക് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ.ബി.എ) അംഗീകാരം. ഇടുക്കി ഗവ. എൻജിനീയറിങ് കോളജ്, പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജ്, തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻസ് കോളജുകൾക്കാണ് അംഗീകാരം.
ഇടുക്കി കോളജിലെ ബി.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ ബ്രാഞ്ചുകൾക്കാണ് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചത്. പൂജപ്പുര എൽ.ബി.എസ് കോളജിലെ ബി.ടെക് സിവിൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ബ്രാഞ്ചുകൾക്കാണ് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചത്.
ഇതോടെ മുഴുവൻ ബ്രാഞ്ചുകൾക്കും എൻ.ബി.എ അക്രഡിറ്റേഷൻ ലഭിക്കുന്ന കേരളത്തിലെ ആദ്യ വനിത എൻജിനീയറിങ് കോളജായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻസ് മാറി. പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജിലെ ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിനാണ് എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.