ജനാധിപത്യ പാഠം നീക്കി എൻ.സി.ഇ.ആർ.ടി
text_fieldsന്യൂഡൽഹി: ജനാധിപത്യത്തെക്കുറിച്ചുള്ള പാഠം നീക്കംചെയ്ത് ദേശീയ വിദ്യാഭ്യാസ ഗവേഷ ണ പരിശീലന കൗൺസിലും (എൻ.സി.ഇ.ആർ.ടി) പരീക്ഷ സിലബസിൽനിന്ന് നീക്കംചെയ്ത് സി.ബി.എസ ്.ഇയും. ഒമ്പതാം ക്ലാസിലെ രാഷ്ട്രമീമാംസ പാഠപുസ്തകത്തിൽ നിന്നാണ് ‘സമകാലിക േലാക ത്തെ ജനാധിപത്യം’ എന്ന പാഠഭാഗം കാരണമൊന്നും വ്യക്തമാക്കാതെ എൻ.സി.ഇ.ആർ.ടി നീക്കംചെ യ്തത്.
10ാം ക്ലാസ് പൊതുപരീക്ഷ സിലബസിലെ സോഷ്യൽ സയൻസ് പുസ്തകത്തിലുള്ള ‘ ജനാധിപത്യവും വൈവിധ്യവും’, ‘ജനാധിപത്യവും വെല്ലുവിളിയും’, ‘ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും’ എന്നീ പാഠഭാഗങ്ങളാണ് സി.ബി.എസ്.ഇ നീക്കംചെയ്തത്. പരീക്ഷയിൽ വിദ്യാർഥികളുടെ സമ്മർദം കുറക്കുക എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സി.ബി.എസ്.ഇ നടപടി.
എൻ.സി.ഇ.ആർ.ടിയുടെ പരിഷ്കരിച്ച പാഠപുസ്തകം പുറത്തിറങ്ങിയപ്പോഴാണ് ഒമ്പതാം ക്ലാസിലെ രാഷ്ട്രമീമാംസ പാഠപുസ്തകത്തിൽ ‘സമകാലിക േലാകത്തെ ജനാധിപത്യം’ എന്ന ആദ്യ പാഠം നീക്കംചെയ്ത സംഭവം പുറത്തറിയുന്നത്.
വിദഗ്ധ അഭിപ്രായം തേടാതെയാണ് എൻ.സി.ഇ.ആർ.ടി നടപടി. ചരിത്രകാരൻ ഹരി വാസുദേവൻ അധ്യക്ഷനായ ഉപദേശക സമിതിയാണ് 2005ൽ ഇൗ പാഠ ഭാഗം കരിക്കുലത്തിെൻറ ഭാഗമായി ചേർത്തത്. തെരഞ്ഞെടുപ്പ് കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള പാഠം നീക്കംചെയ്ത് എന്തു സന്ദേശമാണ് നൽകുന്നതെന്നും തന്നിഷ്ടവും സ്വേച്ഛാധിപത്യവുമാണ് നടക്കുന്നതെന്നും ഹരി വാസുദേവൻ കുറ്റപ്പെടുത്തി. അതേസമയം, ജനാധിപത്യപരമായിത്തന്നെയാണ് പാഠപുസ്തകത്തിൽ മാറ്റം വരുത്തിയതെന്ന് എൻ.സി.ഇ.ആർ.ടി ഡയറക്ടർ ഋഷികേശ് സേനാപതി പറഞ്ഞു.
കേരള നവോത്ഥാനചരിത്രത്തിലെ മുഖ്യ ഏടുകളിലൊന്നായ ‘മാറുമറയ്ക്കൽ പ്രക്ഷോഭം’ ഒമ്പതാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽനിന്നും എൻ.സി.ഇ.ആർ.ടി നീക്കംചെയ്ത സംഭവം നേരത്തേ പുറത്തുവന്നിരുന്നു. മാറുമറയ്ക്കൽ പ്രക്ഷോഭം സി.ബി.എസ്.ഇയും പാഠപുസ്തകത്തിൽനിന്നു നീക്കം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.