നീറ്റ്: മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് മാർക്ക് നൽകുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്കെതിരെ സി.ബി.എസ്.സി സുപ്രീംകോടതിയെ സമീപിച്ചു. തമിഴിൽ നീറ്റ് എഴുതിയ വിദ്യാർഥികൾക്ക് 196 മാർക്ക് കൂടുതലായി നൽകാനും ഇൗ മാർക്കുകൂടി ഉൾപ്പെടുത്തി പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കണമെന്നുമുള്ള മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിെൻറ ഉത്തരവിനെതിരെയാണ് സി.ബി.എസ്.ഇ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. തങ്ങളുടെ വാദം കേൾക്കാതെ ഹരജിയിൽ തീർപ്പ് കൽപിക്കരുതെന്ന് ആവശ്യപ്പെട്ട് സി.ബി.എസ്.ഇയുടെ ഹരജിക്കെതിരെ സി.പി.എം രാജ്യസഭാംഗം ടി.കെ. രംഗരാജൻ കഴിഞ്ഞ ബുധനാഴ്ച സുപ്രീംകോടതിയിൽ തടസ്സ ഹരജി നൽകിയിരുന്നു.
നീറ്റ് തമിഴ് ചോദ്യപേപ്പറിലെ 49 ചോദ്യങ്ങളിൽ പിഴവുണ്ടെന്നും ഇതിെൻറ മാർക്ക് വിദ്യാർഥികൾക്ക് നൽകണമെന്നും അല്ലാത്തപക്ഷം മെഡിക്കൽ പ്രവേശനം പ്ലസ് ടു മാർക്കിെൻറ അടിസ്ഥാനത്തിൽ നടത്തണമെന്നും കാണിച്ച് ടി.കെ. രംഗരാജൻ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലായിരുന്നു ജസ്റ്റിസ് സി.ടി. ശെൽവം, എ.എം. ബഷീർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിെൻറ വിധി. ചോദ്യക്കടലാസ് തമിഴിലേക്ക് വിവർത്തനം ചെയ്തത് ഭാഷാവിദഗ്ധരാണെന്നും പരീക്ഷ നടത്തിപ്പിെൻറ ചുമതല മാത്രമാണ് തങ്ങൾക്കുള്ളതെന്നും സി.ബി.എസ്.ഇ വാദിച്ചുവെങ്കിലും ഇത് കോടതി നിരസിക്കുകയായിരുന്നു.
മൊത്തം 720 മാർക്കിെൻറ 180 ചോദ്യങ്ങളാണ് നീറ്റ് പരീക്ഷയിലുള്ളത്. മെഡിക്കൽ കൗൺസിലിങ് അന്തിമഘട്ടത്തിലായ നിലയിൽ കോടതിവിധി നടപടിക്രമങ്ങളെ കീഴ്മേൽമറിച്ചതായാണ് സി.ബി.എസ്.ഇ കേന്ദ്രങ്ങളുടെ നിലപാട്. നിലവിൽ മെഡിക്കൽ പ്രവേശനം നേടിയ വിദ്യാർഥികളും കോടതിയെ സമീപിക്കാനിരിക്കയാണ്. േമയ് ആറിന് 136 നഗരങ്ങളിലായി 11 ഭാഷകളിലാണ് നീറ്റ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.