നീറ്റ് രജിസ്ട്രേഷൻ തീയതി നീട്ടി; ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം
text_fieldsന്യൂഡൽഹി: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് 2021) അപേക്ഷ സമർപിക്കാനുള്ള തീയതി ദേശീയ ടെസ്റ്റിങ് ഏജൻസി നീട്ടി. ആഗസ്റ്റ് 10 വൈകുന്നേരം അഞ്ചു മണിവരെയാണ് പുതുക്കിയ തീയതി. നാഷനൽ ടെസ്റ്റിങ് ഏജൻസി ഔദ്യോഗിക വെബ്സൈറ്റിലോ neet.nta.nic.inലോ ഓൺലൈനായി അപേക്ഷ സമർപിക്കാം.
അപേക്ഷയോടൊപ്പമുള്ള ഫീസ് ആഗസ്റ്റ് 10ന് ഉച്ച 11.50 വരെ നൽകാം. മറ്റു കോഴ്സുകൾക്കൊപ്പം ബി.എസ്സി (ഹോണേഴ്സ്), നഴ്സിങ് കോഴ്സ് എന്നിവക്ക് അപേക്ഷിക്കുന്നവർക്കും ദീർഘിപ്പിച്ച തീയതി പ്രയോജനപ്പെടുത്താം.
ഓൺലൈൻ അപേക്ഷകളിൽ തെറ്റുതിരുത്തൽ ആഗസ്റ്റ് 11 മുതൽ 14 വരെയാണ്. പരീക്ഷ എഴുതുന്ന പട്ടണം ദുബൈയിലേക്ക് മാറ്റാനും ഇേത തീയതിക്കുള്ളിൽ സാധ്യമാണ്.
സെപ്റ്റംബർ 21നാണ് നീറ്റ് എഴുത്തുപരീക്ഷയായി നടക്കുക. മലയാളം ഉൾപെടെ 13 ഭാഷകളിൽ എഴുതാൻ അവസരമുണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, ഉർദു, കന്നഡ, തമിഴ് തുടങ്ങിയവയാണ് മറ്റു ഭാഷകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.