മെഡിക്കൽ പ്രവേശനം ‘നീറ്റാ’കണം; അപേക്ഷ സമർപ്പണം തുടങ്ങി
text_fieldsതിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ് -യു.ജി) ഒാൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി.
ഡിസംബർ 31ന് രാത്രി 11.50 വരെ അപേക്ഷ സമർപ്പിക്കാം. www.ntaneet.nic.in, www.nta.ac.in എന്നീ സൈറ്റുകളിലൂടെ മാത്രമേ അപേക്ഷ സ്വീകരിക്കൂ. ഇൻഫർമേഷൻ ബുള്ളറ്റിൻ പൂർണമായും വായിച്ച് മനസ്സിലാക്കിവേണം അപേക്ഷ സമർപ്പിക്കാൻ. മേയ് മൂന്നിന് ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെയാണ് പരീക്ഷ. അപേക്ഷയിൽ പിഴവുള്ളവർക്ക് ജനുവരി 15 മുതൽ 31 വരെ തിരുത്താം. മാർച്ച് 27 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
അപേക്ഷ സമർപ്പണം നാലുഘട്ടമായി
വിദ്യാർഥിയുടെയോ രക്ഷാകർത്താവിെൻറയോ ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും ഉപയോഗിച്ച് ഒാൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതാണ് ആദ്യഘട്ടം. ഒാൺലൈൻ അപേക്ഷ പൂരിപ്പിക്കുന്നതാണ് രണ്ടാം ഘട്ടം. രണ്ടാംഘട്ടം പൂർത്തിയാക്കുേമ്പാൾ അപേക്ഷ നമ്പർ ലഭിക്കും. ഇത് എഴുതി സൂക്ഷിക്കണം.
അപേക്ഷകെൻറ സ്കാൻ ചെയ്ത ഫോേട്ടായും ഒപ്പും വിരലടയാളവും സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യുന്നതാണ് മൂന്നാം ഘട്ടം. േഫാേട്ടാ 2019 സെപ്റ്റംബർ ഒന്നിനുശേഷം എടുത്തതായിരിക്കണം. കളർ പാസ്പോർട്ട് സൈസ് ഫോേട്ടാ 10- 200 കെ.ബി സൈസിലുള്ളതാവണം. 4x6 വലിപ്പത്തിലുള്ള പോസ്റ്റ് കാർഡ് സൈസ് ഫോേട്ടായും (50 - 300 കെ.ബി സൈസ്) അപ്ലോഡ് ചെയ്യണം.
വെളുത്ത പശ്ചാത്തലത്തിൽ മുഖവും െചവിയും വ്യക്തമാകുന്ന രൂപത്തിൽ എടുത്തതായിരിക്കണം ഫോേട്ടാ. വിദ്യാർഥിയുടെ പേരും എടുത്ത തീയതിയും ഫോേട്ടായുടെ താഴെ രേഖപ്പെടുത്തണം. അപ്ലോഡ് ചെയ്യുന്ന പാസ്പോർട്ട് സൈസ് ഫോേട്ടാ 6-8 എണ്ണവും പോസ്റ്റ് കാർഡ് സൈസ് ഫോേട്ടാ 4-6 എണ്ണവും സൂക്ഷിക്കുക. പരീക്ഷക്ക് ഹാജരാകുേമ്പാഴും കൗൺസലിങ്/ പ്രവേശനം സമയങ്ങളിലും ഇവ ആവശ്യം വരും. വെള്ളേപപ്പറിൽ കറുത്ത മഷി ഉപയോഗിച്ചായിരിക്കണം ഒപ്പ്. ഒപ്പിെൻറ ഇമേജ് 4- 30 കെ.ബി ൈസസിലാവണം.
ഇടതുതള്ളവിരലടയാളം 10- 50 കെ.ബിവരെ സൈസിലുള്ളതാവണം. ഇത് വെള്ളേപപ്പറിൽ നീല മഷിയിൽ പതിച്ചതാവണം. ഇടതു തള്ളവിരൽ ഇല്ലാത്തവർക്ക് വലതുതള്ളവിരൽ അടയാളം മതി. പത്താം ക്ലാസ് സർട്ടിഫിക്കറ്റിെൻറ പകർപ്പ് 100 - 400 കെ.ബി സൈസിലുള്ളതാവണം. അപ്ലോഡ് ചെയ്യുന്ന രേഖകൾ ജെ.പി.ജെ േഫാർമാറ്റിൽ വേണം.
ഒാൺലൈനായി ഫീസടയ്ക്കൽ ആണ് നാലാമത്തെ ഘട്ടം. എസ്.ബി.െഎ/ സിൻഡിക്കേറ്റ് ബാങ്ക്/ എച്ച്.ഡി.എഫ്.സി ബാങ്ക്/െഎ.സി.െഎ.സി.െഎ ബാങ്ക്/ പേടിഎം പെമെൻറ് ഗേറ്റ്വേയിലൂടെ ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ് /നെറ്റ് ബാങ്കിങ്/ യു.പി.െഎ രീതികളിൽ ഫീസടയ്ക്കാം. ഫീസടച്ച രേഖ സൂക്ഷിച്ചുവെക്കണം. എൻ.ടി.എ വെബ്സൈറ്റ് ഇടക്കിടെ സന്ദർശിക്കുകയും ഇ-മെയിൽ/ എസ്.എം.എസ് സന്ദേശങ്ങൾ പരിശോധിക്കുകയും ചെയ്യണം.
കേരളത്തിൽ 12 നഗരങ്ങളിൽ പരീക്ഷാ കേന്ദ്രം
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, അങ്കമാലി, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ. ചുരുങ്ങിയത് നാല് കേന്ദ്രം തെരഞ്ഞെടുക്കണം. ലക്ഷദ്വീപിൽ കവരത്തിയിൽ കേന്ദ്രമുണ്ട്. അപേക്ഷയിൽ തെരഞ്ഞെടുത്ത കേന്ദ്രം പിന്നീട് മാറ്റാനാകില്ല.
അപേക്ഷകരെ തിരിച്ചറിയാൻ പരീക്ഷ നടത്തുന്ന എൻ.ടി.എ ആധാർ നമ്പർ വെരിഫിക്കേഷന് അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ അേപക്ഷകരെ അറിയിക്കും. സ്വകാര്യ ഇൻറർനെറ്റ് കഫേകളെ ആശ്രയിക്കുന്നവർ അപേക്ഷാ സമർപ്പണത്തിെൻറ നാലുഘട്ടവും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
അപേക്ഷ ഫീസ്
- ജനറൽ വിഭാഗത്തിന്: 1500 രൂപ
- ഒ.ബി.സി -നോൺക്രീമിലെയർ/ ജനറൽ -ഇ.ഡബ്ല്യു.എസ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ): 1400 രൂപ
- എസ്.സി/ എസ്.ടി/ വൈകല്യമുള്ളവർ/ ട്രാൻസ്ജെൻഡർ: 800 രൂപ.
അേപക്ഷിക്കാനുള്ള യോഗ്യത
- 2019 ഡിസംബർ 31ന് 17 -25 വയസ്സ്. എസ്.സി/ എസ്.ടി/ ഒ.ബി.സി -നോൺക്രീമിലെയർ വിഭാഗങ്ങൾക്കും ശാരീരിക വൈകല്യമുള്ളവർക്കും ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷ ഇളവുണ്ട്. 25ന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ സുപ്രീംകോടതി താൽക്കാലിക അനുമതി നൽകിയിട്ടുണ്ട്. ഇവരുടെ പ്രവേശനയോഗ്യത സുപ്രീംകോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കും.
- 2020ൽ 12ാം തരം ഫലം പ്രതീക്ഷിക്കുന്നവർ അപേക്ഷിക്കാൻ യോഗ്യരാണ്.
- ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി എന്നിവ മെയിൻ വിഷയമായി പഠിച്ചിരിക്കണം. അഡീഷനൽ വിഷയമായി ബയോളജി പഠിച്ച് 12ാംതരം വിജയിച്ചവർക്കും അപേക്ഷിക്കാം.
- ഒാപൺ സ്കൂൾ വഴിയോ പ്രൈവറ്റായോ 12ാംതരം ജയിച്ചവർ യോഗ്യരല്ല.
- ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി എന്നിവക്ക് ഒന്നിച്ച് 50 ശതമാനം മാർക്ക് വേണം. എസ്.സി/ എസ്.ടി, ഒ.ബി.സി (നോൺക്രീമിലെയർ) വിഭാഗങ്ങൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി വിഷയങ്ങളിൽ ഒന്നിച്ച് 40 ശതമാനം മാർക്ക് മതി. ശാരീരിക വൈകല്യമുള്ളവർക്ക് ഇത് 45 ശതമാനമാണ്.
എൻ.ആർ.െഎ രേഖകൾ തയാറാക്കിവെക്കണം
തിരുവനന്തപുരം: അടുത്ത വർഷത്തെ എം.ബി.ബി.എസ് / ബി.ഡി.എസ്, പി.ജി മെഡിക്കൽ / ദന്തൽ കോഴ്സുകളിലേക്ക് എൻ.ആർ.െഎ സീറ്റിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവരിൽ നിശ്ചിത യോഗ്യതയുള്ളവർ വിവിധ സർട്ടിഫിക്കറ്റുകൾ / രേഖകൾ തയാറാക്കി െവക്കേണ്ടതാണ്.
എൻ.ആർ.െഎ േക്വാട്ട
പ്രവേശനത്തിനുള്ള യോഗ്യത:
വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ /അമ്മ /സഹോദരൻ അല്ലെങ്കിൽ സഹോദരി (മാതാപിതാക്കളുടെ സഹോദരീ സഹോദരന്മാരുടെ മകൻ / മകൾ ഉൾപ്പെടെ) / ഭർത്താവ് / ഭാര്യ / അച്ഛെൻറയോ അമ്മയുെടയോ സഹോദരീ സഹോദരന്മാർ (അച്ഛെൻറയോ അമ്മയുെടയോ മാതാപിതാക്കളുടെ സഹോദരീ സഹോദരന്മാരുടെ മകൻ/മകൾ ഉൾപ്പെടെ) / അർദ്ധ സഹോദരൻ / അർദ്ധ സഹോദരി /ദത്തെടുത്ത അച്ഛൻ അല്ലെങ്കിൽ ദത്തെടുത്ത അമ്മയുടെ ആശ്രിതരായിരിക്കണം.
സമർപ്പിേക്കണ്ട രേഖകൾ:
- സ്പോൺസറുമായുള്ള ബന്ധം തെളിയിക്കുന്ന റവന്യൂ അധികാരിയുടെ സർട്ടിഫിക്കറ്റ്
- തൊഴിൽ ദാതാവ് നൽകിയതും എംബസി സാക്ഷ്യപ്പെടുത്തിയതുമായ ഓവർസീസ് എംപ്ലോയ്മെൻറ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തൊഴിൽ സംബന്ധിച്ച് എംബസി അല്ലെങ്കിൽ കോൺസുലേറ്റ് പാസ്പോർട്ടിൽ സാക്ഷ്യപ്പെടുത്തിയിരിക്കണം. എംപ്ലോയ്മെൻറ് സർട്ടിഫിക്കറ്റിനു പകരം സ്പോൺസർ എൻ.ആർ.െഎ /ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ / ഗ്രീൻ കാർഡ് ഹോൾഡർ ആണെന്ന് സാക്ഷ്യപ്പെടുത്തി എംബസി അഥവ കോൺസുലേറ്റ് നൽകുന്ന സർട്ടിഫിക്കറ്റും സ്വീകരിക്കും
- വിസ സ്റ്റാമ്പ് ചെയ്തതും എംബസി സാക്ഷ്യപ്പെടുത്തിയതുമായ സ്പോൺസറുടെ പാസ്പോർട്ടിെൻറ പകർപ്പ്
- വിദ്യാർഥിയെ സ്പോൺസർ ചെയ്യുന്നതായുള്ള സ്പോൺസറുടെ സമ്മതപത്രം
- സ്പോൺസർ ഇന്ത്യൻ പൗരൻ / ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ / പേഴ്സൻ ഓഫ് ഇന്ത്യൻ ഒറിജിൻ എന്ന് തെളിയിക്കുന്ന രേഖ
- എൻ.ആർ.െഎ േക്വാട്ട അവകാശവാദങ്ങൾ തെളിയിക്കുന്നതിനുള്ള കൃത്യമായ രേഖകളുടെ അഭാവത്തിൽ പ്രസ്തുത കാറ്റഗറി ലിസ്റ്റുകളിൽ ഉൾപ്പെടുത്തുകയോ, ഈ വിഭാഗത്തിൽ അലോട്ട്മെൻറിനായി പരിഗണിക്കുകയോ ചെയ്യുന്നതല്ല. ഹെൽപ് ലൈൻ നമ്പർ: 0471 2339101, 2339102, 2339103, 2339104, 2332123.
ചോദ്യപേപ്പർ പാറ്റേൺ
മൂന്നു മണിക്കൂർ പരീക്ഷ ഉച്ചക്ക് രണ്ടിന് ആരംഭിക്കും. ഒന്നരവരെ മാത്രമേ പ്രവേശനമുണ്ടാകൂ. മൊത്തം 180 ചോദ്യങ്ങളാണ്. ഒരു ചോദ്യത്തിന് നാല് മാർക്ക് എന്ന രീതിയിൽ 720 മാർക്കിെൻറ ചോദ്യം. 45 ചോദ്യം വീതം ഫിസിക്സിൽനിന്നും കെമിസ്ട്രിയിൽനിന്നും (രണ്ടിനും 180 മാർക്ക് വീതം) 90 ചോദ്യങ്ങൾ ബയോളജിയിൽ (360 മാർക്ക്) നിന്നുമാണ്. ശരിയുത്തരത്തിന് നാല് മാർക്ക് ലഭിക്കുേമ്പാൾ തെറ്റായ ഒാരോ ഉത്തരത്തിനും ഒാരോ മാർക്ക് കുറക്കും. ഇത്തവണയും മലയാളത്തിൽ ചോദ്യമുണ്ടാകില്ല.
ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നട, മറാത്തി, ഒറിയ, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിലായിരിക്കും ചോദ്യേപപ്പർ. ഇംഗ്ലീഷ് ഭാഷ തെരഞ്ഞെടുക്കുന്നവർക്ക് ഇംഗ്ലീഷിൽ മാത്രമുള്ള ചോദ്യം അടങ്ങിയ ബുക്ക്ലെറ്റ് ലഭിക്കും. ഇതര ഭാഷകളിലുള്ള ചോദ്യം തെരഞ്ഞെടുക്കുന്നവർക്ക് ആ ഭാഷക്കൊപ്പം ഇംഗ്ലീഷിലുമുള്ള ചോദ്യങ്ങൾ അടങ്ങിയ ബുക്ക്ലെറ്റായിരിക്കും ലഭിക്കുക.
സംസ്ഥാനത്ത് പ്രത്യേകം റാങ്ക് പട്ടിക
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ മെഡിക്കൽ- ഡെൻറൽ കോളജുകളിലെ മുഴുവൻ എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകളിലേക്കും (അഖിലേന്ത്യാ ക്വോട്ട ഒഴികെ) പ്രവേശന പരീക്ഷ കമീഷണർ ആയിരിക്കും അലോട്ട്മെൻറ് നടത്തുക. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന സംസ്ഥാന റാങ്ക് പട്ടികയിൽ നിന്നായിരിക്കും അലോട്ട്മെൻറ്.
കേരളത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും നീറ്റ് പരീക്ഷ എഴുതി യോഗ്യത നേടണം. നീറ്റ് അപേക്ഷക്ക് പുറമെ ഇൗ വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണർക്ക് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഇതിനുള്ള വിജ്ഞാപനം ജനുവരിയിൽ പ്രസിദ്ധീകരിക്കും.
ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി ബിരുദ കോഴ്സുകളിലേക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിലേക്കും കേരള റാങ്ക് പട്ടികയിൽ നിന്നായിരിക്കും അലോട്ട്മെൻറ്. പ്രവേശന പരീക്ഷാ കമീഷണർക്ക് അപേക്ഷ നൽകാത്ത വിദ്യാർഥികളെ സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴ്സ് പ്രവേശനത്തിന് പരിഗണിക്കില്ല.
വസ്ത്രം ശ്രദ്ധിക്കണം
പരീക്ഷാഹാളിൽ അയഞ്ഞതും നീണ്ട കൈയുള്ളതുമായ വസ്ത്രങ്ങൾ അനുവദിക്കില്ല. സാംസ്കാരികമോ ആചാരപരമോ ആയ വസ്ത്രം ധരിക്കുന്നവരാണെങ്കിൽ റിപ്പോർട്ടിങ് ടൈമിന് ഒരു മണിക്കൂർ മുെമ്പങ്കിലും കേന്ദ്രത്തിൽ എത്തണം. ഉയരം കുറഞ്ഞ ഹീലുള്ള ചെരിപ്പുകൾ ധരിക്കാം. ഷൂസ് രീതിയിലുള്ള പാദരക്ഷ അനുവദിക്കില്ല. വാച്ച്, ബ്രേസ്ലെറ്റ് ഉൾപ്പെടെ ആഭരണങ്ങൾ അനുവദനീയമല്ല. അഡ്മിറ്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോേട്ടാ, പോസ്റ്റ് കാർഡ് സൈസ് ഫോേട്ടാ, സാധുവായ തിരിച്ചറിയൽ കാർഡ് എന്നിവ മാത്രമേ പരീക്ഷ ഹാളിൽ അനുവദിക്കൂ.
ഇനി നീറ്റ് പട്ടിക മാത്രം
രാജ്യത്തെ മെഡിക്കൽ യു.ജി (എം.ബി.ബി.എസ്) പ്രവേശനം ഇൗ വർഷം മുതൽ പൂർണമായും നീറ്റ് റാങ്ക് പട്ടികയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. കഴിഞ്ഞ വർഷം വരെ പ്രത്യേക പ്രവേശന പരീക്ഷ നടത്തിയ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് (എയിംസ്), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മെർ) എന്നിവിടങ്ങളിലും ഇനി നീറ്റ് പട്ടിക അടിസ്ഥാനമാക്കിയാവും പ്രവേശനം.
- അഖിലേന്ത്യാ ക്വോട്ട സീറ്റ്
- സംസ്ഥാന ഗവ. ക്വോട്ട സീറ്റ്
- കേന്ദ്ര സ്ഥാപനങ്ങൾ (എയിംസ്, ജിപ്മെർ ഉൾപ്പെടെ)/ സർവകലാശാലകൾ/ കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലെ സീറ്റുകൾ
- സ്റ്റേറ്റ്/ മാനേജ്മെൻറ്/ സ്വകാര്യ മെഡിക്കൽ എൻ.ആർ.െഎ ക്വോട്ട/ ഡെൻറൽ/ ആയുർവേദ/ സിദ്ധ/ യൂനാനി/ ഹോമിയോപ്പതി കോളജുകൾ
- കേന്ദ്രപൂൾ ക്വോട്ട സീറ്റ്
- ന്യൂനപക്ഷ/ ന്യൂനപക്ഷ ഇതര സ്വകാര്യ/ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എൻ.ആർ.െഎ ക്വോട്ട ഉൾപ്പെടെയുള്ള സീറ്റുകൾ. എന്നിവയെല്ലാം നീറ്റ് റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തിയാവും നികത്തുക.
ഒാർക്കേണ്ട തീയതികൾ:
•അപേക്ഷ സമർപ്പണം ഡിസംബർ 31ന് രാത്രി 11.50 വരെ
•ഒാൺലൈൻ ഫീസടയ്ക്കൽ
2020 ജനുവരി ഒന്ന് രാത്രി 11.50 വരെ
•അപേക്ഷ പിഴവ് തിരുത്തൽ ജനുവരി 15 മുതൽ 31 വരെ
•അഡ്മിറ്റ് കാർഡ് മാർച്ച് 27 മുതൽ
•പരീക്ഷാതീയതി മേയ് മൂന്ന് (ഉച്ചക്കു ശേഷം രണ്ടു മുതൽ അഞ്ചുവരെ).
•ഫലപ്രഖ്യാപനം ജൂൺ നാല്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.