‘നീറ്റ്’ കൗൺസലിങ്: പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകുന്ന മെഡിക്കൽ കോളജുകൾ
text_fieldsപെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകുന്ന മെഡിക്കൽ
കോളജുകളുണ്ടോ?
•ഉണ്ട്. ലേഡി ഹാർബിഞ്ച് മെഡിക്കൽ കോളജ് ഡൽഹി, ബി.ഡി.എസ് ഗവൺമെൻറ് മെഡിക്കൽ കോളജ് സോനാപെട്ട്, എസ്.വി, എം.എസ് ശ്രീപത്മാവതി കോളജ് ഫോർ വിമൻ തിരുപ്പതി എന്നീ കോളജുകളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം.
എന്താണ് ഫ്രീ എക്സിറ്റ്?
•ആദ്യ ഘട്ടത്തിൽ സീറ്റ് അലോട്ട് ചെയ്തിട്ടും പ്രവേശനം നേടാത്തതിെൻറ പേരിൽ ശിക്ഷിക്കപ്പെടാതെ തുടർന്നുള്ള റൗണ്ടിൽ പെങ്കടുക്കുന്നതിന് അർഹത നൽകിയ നടപടിയാണ് ‘ഫ്രീ എക്സിറ്റ്’.
അഖിലേന്ത്യ േക്വാട്ട
പ്രവേശനത്തിന് കോളജ്,
എം.ബി.ബി.എസ്/ബി.ഡി.എസ്
കോഴ്സ് ഒാപ്ഷനുകൾക്ക്
പരിമിതിയുണ്ടോ?
•ഇല്ല. ഒാൺലൈൻ ചോയ്സ് ഫില്ലിങ് സമയത്ത് താൽപര്യമുള്ള എത്ര കോളജുകളും കോഴ്സും രേഖപ്പെടുത്താം. ഒാപ്ഷൻ സമർപ്പണത്തിൽ പരിമിതിയില്ലെങ്കിലും മുൻഗണനാക്രമത്തിൽ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും കോഴ്സും അടങ്ങിയ ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യുന്നതാണ് ഉചിതം. മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ വെബ്സൈറ്റിൽനിന്ന് കഴിഞ്ഞ വർഷത്തെ അലോട്ട്മെൻറ്/റാങ്കിങ് നില പരിശോധിച്ചാൽ അവരവരുടെ ഇപ്പോഴത്തെ റാങ്കിങ് നില വെച്ച് കിട്ടാവുന്ന കോളജുകളുടെയും കോഴ്സുകളുടെയും ഏകദേശ ധാരണ ലഭിക്കും. ആദ്യറൗണ്ട് സീറ്റ് അലോട്ട്മെൻറിനുമുമ്പുള്ള കൗൺസിലിങ്ങിലൂടെയും ചിത്രം വ്യക്തമാകും.
അടുത്ത ഘട്ടത്തിൽ പെങ്കടുക്കുന്നതിന്
അവസരം ലഭിക്കാൻ അലോട്ട്മെൻറ് ലഭിച്ച
കോളജിൽ ചേരണമെന്നത്
നിർബന്ധമാണോ?
•പ്രവേശന നടപടിക്രമങ്ങളുടെ ഭാഗമായി അലോട്ട്മെൻറ് ലഭിച്ച കോളജിൽ റിപ്പോർട്ട് ചെയ്ത് ഉയർന്ന ഒാപ്ഷനുവേണ്ടി അനുമതി നേടി അടുത്ത റൗണ്ടിലേക്ക് ഒാപ്ഷൻ വിനിയോഗിക്കാവുന്നതാണ്. ആദ്യഘട്ടത്തിൽ ലഭിച്ച സീറ്റിൽ ജോയിൻ ചെയ്യാതിരുന്നാലും അടുത്ത ഘട്ടത്തിൽ പെങ്കടുക്കുന്നതിന് തടസ്സമുണ്ടാവില്ല.
രജിസ്ട്രേഷൻ സമയത്ത് അടക്കുന്ന ഫീസ് ഏതൊക്കെയാണ്?
•തിരിച്ചുകിട്ടാവുന്ന രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി തുക എന്നിങ്ങനെ രണ്ടുതരം ഫീസാണ് കൗൺസലിങ് രജിസ്ട്രേഷൻ സമയത്ത് അടക്കുന്നത്.
കൽപിത സർവകലാശാലകൾക്ക് രജിസ്ട്രേഷൻ ഫീസ് 5000 രൂപയും സെക്യൂരിറ്റി തുക 20,000 രൂപയുമാണ്.
15 ശതമാനം ഒാൾ ഇന്ത്യ േക്വാട്ട/സെൻട്രൽ വാഴ്സിറ്റിയിൽ/എ.എഫ്.എം.സി, ഇ.എസ്.െഎ മെഡിക്കൽ കോളജുകൾ: രജിസ്ട്രേഷൻ ഫീസ് 1000 രൂപ. എസ്.സി/എസ്.ടി/ഒ.ബി.സി/പി.എച്ച് വിഭാഗങ്ങൾക്ക് 500 രൂപ. സെക്യൂരിറ്റി തുക 10,000 രൂപ. എസ്.സി/എസ്.ടി/ഒ.ബി.സി/പി.എച്ച് വിഭാഗങ്ങൾക്ക് 5000 രൂപ. രൂപ
രണ്ടാം ഘട്ടത്തിൽ അലോട്ട് ചെയ്ത
കോളജ്/സീറ്റിൽ റിപ്പോർട്ട്
ചെയ്യാതിരുന്നാൽ പ്രവേശനത്തിന്
പരിഗണന ലഭിക്കുമോ?
•കൽപിത സർവകലാശാലകളിലും കേന്ദ്ര സർവകലാശാലകളിലും ഒഴിവുള്ള സീറ്റുകളിലേക്കുള്ള അവസാന മോപ് അപ് ആണ്ടിലേക്ക് ഫ്രഷ് പേയ്മെൻറ് നടത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്. നേരത്തേ അടച്ച സെക്യൂരിറ്റി തുക നഷ്ടമാവും.
പുതുതായി അനുവദിക്കുന്ന
മെഡിക്കൽ/ഡെൻറൽ കോളജുകളിലെ സീറ്റുകൾ ആദ്യ ഘട്ട സീറ്റ്
അലോട്ട്മെൻറിന് പരിഗണിക്കപ്പെടുമോ?
•പുതുതായി അനുവദിക്കപ്പെടുന്ന സ്ഥാപനങ്ങളിലെ കോഴ്സുകളിലും സീറ്റുകളിലും രണ്ടാംഘട്ട കൗൺസലിങ്ങിലാവും പരിഗണന.
രണ്ടാം ഘട്ടം അലോട്ട്മെൻറിൽ
പെങ്കടുക്കാൻ ആർക്കൊക്കെയാണ് അവസരം?
•1. രജിസ്റ്റർ ചെയ്തിട്ടും ആദ്യറൗണ്ടിൽ സീറ്റ് അലോട്ട്മെൻറ് ലഭിക്കാത്തവർ 2. രജിസ്റ്റർ ചെയ്ത് റിസർവേഷൻ േക്വാട്ടയിൽ സീറ്റ് ലഭിച്ചവർ; ആദ്യ റൗണ്ടിൽ സീറ്റ് ലഭിച്ചത് റദ്ദ് ചെയ്യെപ്പട്ടവർ 3.ആദ്യറൗണ്ടിൽ സീറ്റിൽ ലഭിച്ചത് റിപ്പോർട്ട് ചെയ്ത് അപ്ഗ്രഡേഷന് സമ്മതപത്രം സമർപ്പിച്ചവർ 4. ആദ്യ റൗണ്ടിൽ സീറ്റ് ലഭിച്ചിട്ടും ജോയിൻ ചെയ്യാത്തവർ 5. ആദ്യ റൗണ്ട് സീറ്റ് അലോട്ട്മെൻറ് നിരസിച്ചവർ.
രണ്ടാംഘട്ട സീറ്റ് അലോട്ട്മെൻറിൽ
പെങ്കടുക്കുന്നതിന് ഫ്രഷ് ഒാപ്ഷൻ/ചോയ്സ് ഫില്ലിങ് രജിസ്ട്രേഷൻ
നടത്തേണ്ടതുണ്ടോ?
•ഉണ്ട്. സെക്കൻഡ് അലോട്ട്മെൻറ് ഫ്രഷ് ചോയ്സ്/ഒാപ്ഷൻ പരിഗണിച്ചാണ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.