ഗൾഫിൽ നീറ്റ്: പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കാനാവില്ലെന്ന് എൻ.ടി.എ
text_fieldsന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഓൺലൈനായി നടത്താനോ ഗൾഫിൽ സെൻറർ അനുവദിക്കാനോ സാധിക്കില്ലെന്ന് പരീക്ഷ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). പരീക്ഷ സെപ്റ്റംബർ 13നുതന്നെ നടത്താനുള്ള തയാറെടുപ്പിലാണെന്നും എൻ.ടി.എ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷ സെൻററുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഖത്തർ കെ.എം.സി.സിയും രക്ഷാകർത്താക്കളും സമർപ്പിച്ച ഹരജി പരിഗണിക്കവെ ഓൺലൈനായി പരീക്ഷ നടത്തിക്കൂടേയെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായി കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് എൻ.ടി.എ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ചോദ്യക്കടലാസ് നൽകിയാണ് 2016 മുതൽ നീറ്റ് പരീക്ഷ നടത്തുന്നത്. ഓൺലൈൻ പരീക്ഷ പ്രായോഗികമല്ല. നീറ്റിനെയും മെഡിക്കൽ ഇതര കോഴ്സുകളുടെ പ്രവേശനത്തിനായി നടക്കുന്ന ജെ.ഇ.ഇ. പരീക്ഷയെയും താരതമ്യം ചെയ്യാൻ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.