നീറ്റ്, ജെ.ഇ.ഇ പ്രവേശനപരീക്ഷകൾ മാറ്റിവെച്ചു
text_fieldsന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെച്ചെതായി കേന്ദ്രമാനവവിഭവശേഷി വകുപ്പ് രമേശ് െപാക്രിയാൽ. ജെ.ഇ.ഇ മെയിൻ പരീക്ഷ സെപ്തംബർ ഒന്ന് മുതൽ ആറ് വരെ നടത്തും. അഡ്വാൻസ് പരീക്ഷ സെപ്തംബർ 27ന് നടത്താനും തീരുമാനിച്ചു. സെപ്തംബർ 13നാണ് നീറ്റ് പരീക്ഷ നടത്തുക.
കോവിഡ് കേസുകൾ രാജ്യത്ത് അതിവേഗം വർധിക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവെച്ചത്. പരീക്ഷകൾ നടത്തുന്നത് പരിശോധിക്കാൻ കേന്ദ്രസർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പരീക്ഷാ തീയതി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിശ്ചയിച്ചത്.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകൾ ഉപേക്ഷിച്ചതിെൻറ പശ്ചാത്തലത്തിൽ എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകൾ മാറ്റിവെക്കണമെന്ന് വിദ്യാർഥികളിൽ നിന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.