നീറ്റ്-പി.ജി 2025 ജൂൺ 15ന്
text_fieldsന്യൂഡൽഹി: അടുത്ത വർഷത്തെ മെഡിക്കൽ പി.ജി പ്രവേശനത്തിനായുള്ള നാഷനൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്-പി.ജി 2025) ജൂൺ 15ന് നടത്തും. ഇതുസംബന്ധിച്ച അറിയിപ്പ് നാഷനൽ മെഡിക്കൽ കമീഷന് കീഴിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ബോർഡ് എല്ലാ മെഡിക്കൽ കോളജുകൾക്കും സ്ഥാപനങ്ങൾക്കും ആരോഗ്യ/മെഡിക്കൽ സർവകലാശാലകൾക്കും നൽകിക്കഴിഞ്ഞു.
2025 ജൂലൈ 31നകം ഇന്റേൺഷിപ് പൂർത്തിയാക്കണമെന്നും ബോർഡ് നിർദേശിച്ചിട്ടുണ്ട്. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസാവും പരീക്ഷ നടത്തുക. വിശദ വിവരങ്ങളടങ്ങിയ നീറ്റ്-പി.ജി 2025 വിജ്ഞാപനം യഥാസമയം പ്രസിദ്ധപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.