'നീറ്റ്-പി.ജി' ഓൺലൈൻ കൗൺസലിങ് രജിസ്ട്രേഷൻ തുടങ്ങി; ആദ്യ അലോട്ട്മെൻറ് നവംബർ 3ന്
text_fields'നീറ്റ്-പി.ജി 2021'ൽ യോഗ്യത നേടിയവർക്കുള്ള ഓൺലൈൻ കൗൺസലിങ്, അലോട്ട്മെൻറ് നടപടികളാരംഭിച്ചു. മെഡിക്കൽ പി.ജി (MD/MS/Diploma/PGDNB) കോഴ്സുകളിൽ 50 ശതമാനം ഓൾ ഇന്ത്യ േക്വാട്ട സീറ്റുകളിലേക്കും കേന്ദ്ര സർവകലാശാലകൾ, സായുധ സേനാ മെഡിക്കൽ കോളജ്, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലേക്കും മറ്റുമുള്ള ആദ്യറൗണ്ട് എം.സി.സി അലോട്ട്മെൻറിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 29ന് ഉച്ചക്ക് 12 മണിക്കകം നടത്തണം. ഫീസ് അടക്കുന്നതിന് മൂന്നു മണി വരെ സമയമുണ്ട്. കോളജ്, കോഴ്സ് ഓപ്ഷൻ/ചോയിസ് ഫില്ലിങ്/ലോക്കിങ് നടപടികൾ ഒക്ടോബർ 26-29നകം പൂർത്തിയാക്കണം. ചോയിസ് ലോക്കിങ്ങിന് ഒക്ടോബർ 29 ഉച്ചക്ക് മൂന്നു മണി മുതൽ രാത്രി 11.55 വരെ സമയമുണ്ട്. ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഒക്ടോബർ 30, 31 തീയതികളിൽ വെരിഫിക്കേഷൻ നടത്തും. നവംബർ 1, 2 തീയതികളിൽ നടപടികൾ പൂർത്തിയാക്കി നവംബർ മൂന്നിന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കും. നവംബർ നാലു മുതൽ 10 വരെയാണ് റിപ്പോർട്ടിങ് സമയം.
സെക്കൻഡ് റൗണ്ട് കൗൺസലിങ്, അലോട്ട്മെൻറ് നടപടികൾ നവംബർ 12 മുതൽ ആരംഭിക്കും. ഒഴിവുള്ള സീറ്റുകളുടെ വെരിഫിക്കേഷൻ നവംബർ 14നകം പൂർത്തിയാക്കും. 15 മുതൽ 19 വരെ കൗൺസലിങ് രജിസ്ട്രേഷൻ, പേെമൻറ് എന്നിവ നടത്താം. ചോയിസ് ഫില്ലിങ് നവംബർ 16-19 വരെ. നവംബർ 19 ഉച്ചക്ക് മൂന്നു മുതൽ രാത്രി 11.55 വരെ ലോക്കിങ് നടത്താവുന്നതാണ്. നവംബർ 20, 21 തീയതികളിൽ വെരിഫിക്കേഷനും 22, 23 തീയതികളിൽ അലോട്ട്മെൻറ് നടപടികളും പൂർത്തിയാക്കി നവംബർ 24ന് സെക്കൻഡ് അലോട്ട്മെൻറ് പ്രസിദ്ധപ്പെടുത്തും. നടപടിക്രമങ്ങൾ പാലിച്ച് നവംബർ 25 മുതൽ ഡിസംബർ രണ്ടുവരെ റിപ്പോർട്ട് ചെയ്ത് അഡ്മിഷൻ നേടാവുന്നതാണ്.സെക്കൻഡ് അലോട്ട്മെൻറ് നടപടികൾ പൂർത്തിയായിക്കഴിഞ്ഞ് ഓൾ ഇന്ത്യ േക്വാട്ടയിൽ ഒഴിവുള്ള സീറ്റുകൾ ഡിസംബർ രണ്ടിന് 6 മണിക്ക് സ്റ്റേറ്റ് േക്വാട്ടയിലേക്ക് മാറ്റും.
കൽപിത, കേന്ദ്രസർവകലാശാലകളിൽ ഒഴിവുള്ള PGDNB സീറ്റുകളിലേക്കുള്ള മോപ്-അപ് റൗണ്ട് അലോട്ട്മെൻറ് നടപടികൾ ഡിസംബർ 7 മുതൽ ആരംഭിക്കും. ഡിസംബർ 8-13 വരെ രജിസ്ട്രേഷൻ, പേമെൻറ് നടപടികൾ പൂർത്തിയാക്കാം. ചോയിസ് ഫില്ലിങ്ങിന് 9-13 വരെ സമയമുണ്ട്. 13ന് ഉച്ചക്ക് മൂന്നു മുതൽ രാത്രി 11.55 വരെ ചോയിസ് ലോക്ക് ചെയ്യാം. 16-17നകം നടപടിക്രമം പൂർത്തിയാക്കി ഡിസംബർ 18ന്മോപ്-അപ് റൗണ്ട് അലോട്ട്മെൻറ് പ്രഖ്യാപിക്കും. ഡിസംബർ 19-26നകം റിപ്പോർട്ട് ചെയ്ത് നടപടിക്രമങ്ങൾക്ക് വിധേയമായി ഫീസ് അടച്ച് അഡ്മിഷൻ നേടാം. കൗൺസലിങ്, അലോട്ട്മെൻറ് ഷെഡ്യൂളുകളും നടപടിക്രമങ്ങളും www.mcc.nic.inൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.