നീറ്റ് രണ്ടാം അലോട്ട്മെൻറ്: ചോയ്സ് ഫില്ലിങ് ജൂലൈ 6-8 വരെ
text_fields15 ശതമാനം എം.ബി.ബി.എസ്/ബി.ഡി.എസ് അഖിലേന്ത്യ േക്വാട്ട സീറ്റുകളിലും മറ്റും മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി)യുടെ ആദ്യ അലോട്ട്മെൻറ് ലഭിച്ചവർക്ക് റിപ്പോർട്ട് ചെയ്യുന്നതിന് ജൂലൈ മൂന്നുവരെ സമയമുണ്ട്. അലോട്ട് ചെയ്ത സീറ്റിലേക്ക് റിപ്പോർട്ട് ചെയ്ത് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അഡ്മിഷൻ ഉറപ്പിക്കുകയോ രണ്ടാം ഘട്ടത്തിലേക്ക് ഒാപ്ഷൻ വിനിയോഗിക്കുകയോ ആവാം.
അലോട്ട് ചെയ്ത സീറ്റിൽ തൃപ്തരല്ലെങ്കിൽ ‘ഫ്രീ എക്സിറ്റ്’ ഒാപ്ഷൻ ഉപയോഗിച്ച് അലോട്ട് ചെയ്ത സീറ്റ് അനുസരിച്ച് ആദ്യ റൗണ്ടിലെ യൂസർ െഎഡിയും പാസ്വേഡും ഉപയോഗിച്ച് രണ്ടാം ഘട്ടത്തിൽ പെങ്കടുക്കാം. ആദ്യ അലോട്ട്മെൻറിൽ പ്രവേശനം നേടുന്നവർക്കും രണ്ടാംഘട്ടത്തിൽ പെങ്കടുക്കാൻ അർഹതയുണ്ട്.
ആദ്യ ഘട്ടത്തിൽ അലോട്ട്മെൻറ് ലഭിക്കാത്തവർക്കും അലോട്ട്മെൻറ് ലഭിച്ച് റിപ്പോർട്ട് ചെയ്യുകയും രണ്ടാം ഘട്ട അപ്ഗ്രേഡഷന് സമ്മതം നൽകിയവർക്കും സംവരണ സീറ്റിൽ അലോട്ട്മെൻറ് ലഭിച്ച് വെരിഫിക്കേഷനിൽ സീറ്റ് നഷ്ടപ്പെട്ടവർക്കും രണ്ടാം ഘട്ട അലോട്ട്മെൻറിനായി ഒാപ്ഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ്.രണ്ടാംഘട്ടം പുതിയ ചോയ്സ് ഫില്ലിങ്/രജിസ്ട്രേഷന് www.mcc.nic.inൽ ജൂലൈ ആറു മുതൽ എട്ടിന് വൈകീട്ട് അഞ്ചുമണിവരെ സമയം നൽകിയിട്ടുണ്ട്. ജൂലൈ ഒമ്പതിന് 12 മണിക്കകം ഫീസ് അടച്ച് വൈകീട്ട് അഞ്ചു മണിക്കുമുമ്പായി ചോയ്സ് ലോക്ക് ചെയ്യുന്നവർക്ക് സെക്കൻഡ് അലോട്ട്മെൻറിൽ പെങ്കടുക്കാം.രണ്ടാം അലോട്ട്മെൻറ് ജൂലൈ 10, 11 തീയതികളിൽ നടക്കും.
ആദ്യ ഘട്ടത്തിൽ ഒഴിവുവന്ന സീറ്റുകളിലും പുതുതായി ആരംഭിച്ചതോ അംഗീകാരം ലഭിച്ചതോ ആയ എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകൾ എല്ലാംകൂടി ചേർത്താണ് രണ്ടാം ഘട്ടത്തിലേക്കുള്ള അലോട്ട്മെൻറ് നടത്തുക. രണ്ടാം ഘട്ടത്തിലേക്ക് പുതുതായി ചോയ്സ് ഫില്ലിങ്/ഒാപ്ഷൻ രജിസ്റ്റർ ചെയ്യാത്തവരെ പരിഗണിക്കില്ല. മോക്ക് കൗൺസലിങ്ങോ സീറ്റ് ലഭിക്കാവുന്ന സൂചനകളോ സെക്കൻഡ് റൗണ്ടിലും ‘മോപ് അപ്’ റൗണ്ടിലും ഉണ്ടാവില്ല. രണ്ടാം അലോട്ട്മെൻറ് ലഭിക്കുന്നവർ ജൂലൈ 13നും 22നും മധ്യേ ഫീസ് അടച്ച് റിപ്പോർട്ട് ചെയ്യണം.
അഖിേലന്ത്യ േക്വാട്ട, ഡൽഹി വാഴ്സിറ്റി, അലീഗഢ് മുസ്ലിം വാഴ്സിറ്റി, ബനാറസ് ഹിന്ദു, ജാമിഅ മില്ലിയ ഇസ്ലാമിയ, ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജ്, ഇ.എസ്.െഎ മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള കേന്ദ്ര വാഴ്സിറ്റികളിലും അൺ റിസർവ്ഡ് കാറ്റഗറിയിൽപെടുന്നവർ രജിസ്ട്രേഷൻ ഫീസായി 1000 രൂപയും സെക്യൂരിറ്റി തുകയായി 10,000 രൂപയും അടയ്ക്കണം.
എസ്.സി/എസ്.ടി/ഒ.ബി.സി/പി.എച്ച് വിഭാഗങ്ങളിൽപെടുന്നവർ യഥാക്രമം 500, 5000 രൂപ എന്നിങ്ങനെ അടച്ചാൽ മതി.15 ശതമാനം അഖിലേന്ത്യേക്വാട്ട സീറ്റിൽ രണ്ടാം അലോട്ട്മെൻറ് പ്രകാരം പ്രവേശനം നേടിയവരെ അത് ഉപേക്ഷിച്ച് സ്റ്റേറ്റ് േക്വാട്ടയിലോ സ്വകാര്യ കോളജുകളിലോ പോകാൻ അനുവദിക്കില്ല. എന്നാൽ, കെട്ടിവെച്ച സെക്യൂരിറ്റി തുക ഉപേക്ഷിച്ച് കൽപിത സർവകലാശാലകളിലേക്കും മറ്റും അവസാനം നടത്തുന്ന ‘മോപ് അപ്’ റൗണ്ടിൽ പെങ്കടുക്കുന്നതിന് തടസ്സമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.