Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീ​റ്റ്-​യു.​ജി 2023:...

നീ​റ്റ്-​യു.​ജി 2023: എം.​സി.​സി സ്​​പെ​ഷ​ൽ സ്ട്രേ ​വേ​ക്ക​ൻ​സി കൗ​ൺ​സ​ലി​ങ് ഏ​ഴു​വ​രെ​

text_fields
bookmark_border
നീ​റ്റ്-​യു.​ജി 2023: എം.​സി.​സി സ്​​പെ​ഷ​ൽ സ്ട്രേ ​വേ​ക്ക​ൻ​സി കൗ​ൺ​സ​ലി​ങ് ഏ​ഴു​വ​രെ​
cancel

നീ​റ്റ്-​യു.​ജി 2023 യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ്/​ബി.​എ​സ്.​സി ന​ഴ്സി​ങ് കോ​ഴ്സു​ക​ളി​ൽ ഓ​ൾ ഇ​ന്ത്യാ ക്വോ​ട്ട, കേ​ന്ദ്ര/​ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/​എ​യിം​സു​ക​ൾ/​ജി​പ്മ​ർ എ​ന്നി​വ​യി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ് ക​മ്മി​റ്റി (എം.​സി.​സി) ന​വം​ബ​ർ ഏ​ഴു​വ​രെ സ്​​പെ​ഷ​ൽ സ്ട്രേ ​വേ​ക്ക​ൻ​സി ആ​ൻ​ഡ് കൗ​ൺ​സ​ലി​ങ് ന​ട​ത്തും. ഓ​ൾ ഇ​ന്ത്യ ക്വോ​ട്ട​യി​ലോ സ്റ്റേ​റ്റ് ക്വോ​ട്ട​യി​ലോ സീ​റ്റൊ​ന്നും ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് ഈ ​പ്ര​ത്യേ​ക സ്ട്രേ ​വേ​ക്ക​ൻ​സി ആ​ൻ​ഡ് കൗ​ൺ​സ​ലി​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാം.

എ​ന്നാ​ൽ, എം.​സി.​സി മൂ​ന്നാം റൗ​ണ്ട് മു​ത​ൽ അ​ലോ​ട്ട് ചെ​യ്ത സീ​റ്റു​ക​ളി​ൽ ചേ​രാ​ത്ത​വ​രെ പ​രി​ഗ​ണി​ക്കി​ല്ല. ഓ​ൾ ഇ​ന്ത്യ ക്വോ​ട്ട​യി​ലും മ​റ്റും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​ര​ങ്ങ​ളും സ്​​പെ​ഷ​ൽ സ്ട്രേ ​വേ​ക്ക​ൻ​സി ആ​ൻ​ഡ് കൗ​ൺ​സ​ലി​ങ് അ​റി​യി​പ്പും mcc.nic.in ൽ ​ല​ഭ്യ​മാ​ണ്. ഇ​തു​വ​ഴി അ​ലോ​ട്മെ​ന്റ് ല​ഭി​ക്കു​ന്ന​വ​ർ ന​വം​ബ​ർ 15ന​കം പ്ര​വേ​ശ​നം നേ​ട​ണം. സ്​​പെ​ഷ​ൽ സ്ട്രേ ​വേ​ക്ക​ൻ​സി റൗ​ണ്ടി​ൽ അ​ലോ​ട്ട് ചെ​യ്ത സീ​റ്റി​ൽ ചേ​രാ​ത്ത​വ​രു​ടെ സെ​ക്യൂ​രി​റ്റി ഡെ​പ്പോ​സി​റ്റ് തു​ക ന​ഷ്ട​പ്പെ​ടും. മാ​ത്ര​മ​ല്ല, അ​ടു​ത്ത വ​ർ​ഷ​ത്തെ നീ​റ്റ്-​യു.​ജി പ​രീ​ക്ഷ​യി​ൽ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu NewsNEET-UG 2023MCC Special Stray Vacancy
News Summary - NEET-UG 2023: MCC Special Stray Vacancy Counseling 7 Re
Next Story