നീറ്റ്: സുപ്രീംകോടതി നിർദേശപ്രകാരം വിശദമായ മാർക്ക് പട്ടിക എൻ.ടി.എ പ്രസിദ്ധീകരിച്ചു
text_fieldsന്യൂഡൽഹി: നീറ്റ് യു.ജിയിൽ സുപ്രീംകോടതി നിർദേശപ്രകാരം വിശദമായ മാർക്ക് പട്ടിക പ്രസിദ്ധീകരിച്ചു.മുഴുവൻ പരീക്ഷാർഥികളുടേയും പരീക്ഷാകേന്ദ്രം അടിസ്ഥാനമാക്കിയുള്ള മാർക്ക് പട്ടികയാണ് എൻ.ടി.എ പ്രസിദ്ധീകരിച്ചത്. വിദ്യാർഥികളുടെ സീരിയൽ നമ്പർ മാത്രമാണ് പരീക്ഷാഫലത്തിൽ ഉള്ളത്. പേര് അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.
നഗരാടിസ്ഥാനത്തിലും പരീക്ഷാകേന്ദ്രത്തിന്റെ അടിസ്ഥാനത്തിലും തരംതിരിച്ചുള്ള നീറ്റ് യു.ജി പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്രസർക്കാറിന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. പേര് മറച്ചുകൊണ്ടുള്ള ഫലം പ്രസിദ്ധീകരിക്കണമെന്നായിരുന്നു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്നാൽ, നിർദേശത്തെ കേന്ദ്രസർക്കാർ എതിർത്തുവെങ്കിലും ശനിയാഴ്ചയ്ക്കകം ഇതു പ്രസിദ്ധീകരിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ഓരോ സെൻററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കിട്ടിയ മാർക്ക് എത്രയെന്ന പട്ടിക എൻ.ടി.എ നൽകുന്നില്ലെന്ന് ഹർജിക്കാർ ഇന്നലെ പരാതിപ്പെട്ടതോടെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം.
ഫലമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.