Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീറ്റ്-യു.ജി: അപേക്ഷ...

നീറ്റ്-യു.ജി: അപേക്ഷ നാളെ വരെ

text_fields
bookmark_border
neet ug
cancel

ദേശീയ മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയായ ‘നീറ്റ്-യു.ജി 2023’ന് അപേക്ഷിക്കാൻ വീണ്ടും അവസരം. ഇതിനായി രജിസ്ട്രേഷൻ പോർട്ടൽ https://neet.nta.nic.in തുറന്നിട്ടുണ്ട്. ഓൺലൈനായി ഏപ്രിൽ 13 രാത്രി 11.59 വരെ അപേക്ഷ സ്വീകരിക്കും.

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഓൺലൈൻ അപേക്ഷ ശ്ര​ദ്ധയോടെ പൂരിപ്പിക്കണം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. തെറ്റുതിരുത്തലിന് ഇനി സൗകര്യമുണ്ടാവില്ല.

അപേക്ഷ ഫീസ് 1700 രൂപ. ഇ.ഡബ്ല്യു.എസ്/ഒ.ബി.സി/എൻ.സി.എൽ വിഭാഗത്തിന് 1600 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/തേർഡ് ജെൻഡർ വിഭാഗങ്ങൾക്ക് 1000 രൂപ മതി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്കും 2023ൽ ഫൈനൽ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം.

വിശദമായ യോഗ്യതാമാനദണ്ഡങ്ങളും പരീക്ഷയുടെ വിശദവിവരങ്ങളും വെബ്സൈറ്റിൽ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. മേയ് ഏഴ് ഞായറാഴ്ച ഉച്ചക്കുശേഷം 2-5.20 മണി വരെയാണ് പരീക്ഷ. കേരളത്തിൽ 16 നഗരങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്. നീറ്റ്-യു.ജി റാങ്ക് അടിസ്ഥാനത്തിൽ എം.ബി.ബി.എസ്/ബി.ഡി.എസ്/ആയുഷ്/നഴ്സിങ് ബിരുദ കോഴ്സുകളിലാണ് പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:applicationNEET-UG
News Summary - NEET-UG-Application till thursday
Next Story