നീറ്റ് യു.ജി: അപേക്ഷയിലെ തെറ്റുകൾ തിരുത്താം
text_fieldsന്യൂഡൽഹി: മേയ് അഞ്ചിന് നടക്കുന്ന നീറ്റ്-യു.ജി ഓൺലൈൻ അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസരം. മാർച്ച് 18 മുതൽ 20ന് രാത്രി 11.50 വരെ exams.nta.ac.in/NEET എന്ന സൈറ്റിൽ ഇതിന് അവസരമുണ്ടാകുമെന്ന് എൻ.ടി.എ അറിയിച്ചു.
രജിസ്ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം ഒഴികെയുള്ള എല്ലാ ഫീൽഡുകളിലും തിരുത്തലുകൾ നടത്താം. അപ്ലോഡ് ചെയ്ത രേഖകൾ ഭേദഗതിചെയ്യാം. ആധാർ റീ-ഓതൻറിക്കേഷൻ നടത്താനും അവസരമുണ്ട്. ലിംഗം,വിഭാഗം, ഭിന്നശേഷി സ്റ്റാറ്റസ് എന്നിവയിൽ വരുത്തുന്ന മാറ്റങ്ങൾവഴി അപേക്ഷഫീസിൽ വർധനയുണ്ടാകുന്ന പക്ഷം, ബാധകമായ അധിക ഫീസ് അടക്കണം. മാറ്റങ്ങൾ വരുത്താൻ ഇനി ഒരവസരം നൽകുന്നതല്ല.
അപേക്ഷ സമർപ്പണം ശനിയാഴ്ച അവസാനിച്ചു. മേയ് അഞ്ചിനാണ് എഴുത്തുപരീക്ഷ നടത്തുന്നത്. ജൂൺ 14ന് ഫലം വരും.
എം.എസ്.സി പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലും, കോഴിക്കോട്ടെ, സ്വാശ്രയ കോളജായ മിംസ് കോളജ് ഓഫ് അൈപ്ലഡ് ഹെൽത്ത് സയൻസിലും നടത്തുന്ന എം.എസ്.സി (എം.എൽ.ടി) കോഴ്സിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് മാർച്ച് 30 വരെ അപേക്ഷിക്കാം. പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ൽ. ഈ വെബ്സൈറ്റിലൂടെ ഓൺലൈൻ മുഖേനയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് പൊതുവിഭാഗം 1200 രൂപയും പട്ടികജാതി/വർഗ വിഭാഗത്തിന് 600 രൂപയും. പ്രവേശന പരീക്ഷ മേയ് അഞ്ചിന് തിരുവനന്തപുരത്ത്. ഫോൺ: 04712560363, 364.
സൗജന്യ നവയുഗ കോഴ്സുകളുമായി അസാപ്
കളമശ്ശേരി: അഡീഷനൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരളയും (അസാപ്) ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി ന്യൂനപക്ഷ വിഭാഗത്തിലെ തൊഴിൽ അന്വേഷകർക്കായി സൗജന്യ നവയുഗ കോഴ്സുകൾ സംഘടിപ്പിക്കും. ന്യൂനപക്ഷ വിഭാഗത്തിലെ ബി.പി.എൽ വിഭാഗക്കാർക്കും എ.എൽ വിഭാഗത്തിൽ വാർഷിക വരുമാനം എട്ടുലക്ഷത്തിൽ താഴെയുമുള്ളവർക്കാണ് ഈ ആനുകൂല്യം. ഹാൻഡ്സ് ഓൺ ട്രെയിനിങ് ഇൻ ബയോ മെഡിക്കൽ എക്വിപ്മെന്റ്, കോഴ്സിലേക്കാണ് കളമശ്ശേരി അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകരിൽനിന്ന് അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ തൊഴിൽ അന്വേഷകരെ 60: 40 എന്ന അനുപാതത്തിലാകും തെരഞ്ഞെടുക്കുക. വിവരങ്ങൾക്ക്: www.asapkerala.gov.in സന്ദർശിക്കുകയോ 9778598336 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം. അവസാന തീയതി: മാർച്ച് 26. https://forms.gle/bnYctUSDMhMMyuh38 എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.