നെറ്റ് സിലബസ് പരിഷ്കരിക്കുന്നു
text_fieldsന്യൂഡൽഹി: നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) സിലബസ് പരിഷ്കരിക്കാൻ യു.ജി.സി ഒരുങ്ങുന്നു. ഇതിനായി വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്ന് ചെയർമാൻ ജഗദേഷ് കുമാർ പറഞ്ഞു.
വിവിധ വിഷയങ്ങളിൽ അസി. പ്രഫസർ നിയമനത്തിനും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനുമുള്ള യോഗ്യത നിർണയ പരീക്ഷയായ ‘നെറ്റ്’ നടത്തുന്നത് നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ്. ജൂണിലും ഡിസംബറിലുമായി വർഷം രണ്ടു തവണയാണ് പരീക്ഷ നടക്കുന്നത്. 2017ലാണ് പരീക്ഷയുടെ സിലബസ് അവസാനം പരിഷ്കരിച്ചത്. ദേശീയ വിദ്യാഭ്യാസ നയം ആവിഷ്കരിച്ചതിനുശേഷം ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് സിലബസ് പരിഷ്കരിക്കുകയെന്ന് ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.