15 സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സ്; ബി.ടെക്കിന് 1080, എം.ടെക്കിന് 78 സീറ്റുകൾ വർധിക്കും
text_fieldsതിരുവനന്തപുരം: സാേങ്കതിക സർവകലാശാലയിലെ 15 സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ പുതിയ ബി.ടെക്, എം.ടെക് കോഴ്സുകൾക്ക് സർക്കാർ അനുമതി. ഒന്ന് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജാണ്.
പുതിയ കോഴ്സുകൾ വഴി 1080 ബി.ടെക്, 78 എം.ടെക് സീറ്റുകൾ വർധിക്കും. ബി.ടെക് ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ ആറ് കോളജുകളിലായി 330 ഉം, കമ്പ്യൂട്ടർ സയൻസിന് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) അഞ്ച് കോളജുകളിലായി 300 ഉം േറാബോട്ടിക്സ് ആൻഡ് ഒാേട്ടാമേഷനിൽ നാല് കോളജുകളിലായി 240 ഉം സീറ്റുകൾ കൂടും.
കോളജ്, കോഴ്സ്, സീറ്റ് ക്രമത്തിൽ
കാലടി ആദിശങ്കര, ബി.ടെക് ഇൻ റോബോട്ടിക് ആൻഡ് ഒാേട്ടാമേഷൻ, 60. കോട്ടയം അമൽജ്യോതി, എം.ടെക്, കെമിക്കൽ (എൻവയൺമെൻറൽ എൻജിനീയറിങ്) 18. തൃശൂർ ജ്യോതി, ബി.ടെക്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് ഡാറ്റ സയൻസ്, 60. തിരുവനന്തപുരം മരിയൻ, ബി.ടെക്, കമ്പ്യൂട്ടർ സയൻസ്, 30 (അധിക ബാച്ച്). എറണാകുളം മുത്തൂറ്റ് ,
എം.ടെക് കമ്പ്യൂട്ടർ സയൻസ് (ൈസബർ സെക്യൂരിറ്റി) 24, ബി.ടെക് കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) 60. കുറ്റിപ്പുറം എം.ഇ.എസ്, ബി.ടെക് ബയോമെഡിക്കൽ, 60, ബി.ടെക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് , 60. എറണാകുളം രാജഗിരി, ബി.ടെക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, 60. കോട്ടയം സെയ്ൻറ്ഗിറ്റ്സ്, ബി.ടെക് റോബോട്ടിക് ആൻഡ് ഒാേട്ടാമേഷൻ 60 (അധിക ബാച്ച്).
ആലപ്പുഴ ശ്രീബുദ്ധ, ബി.ടെക് കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്), 60. ഫുഡ് ടെക്നോളജി, 30. തിരുവനന്തപുരം എസ്.സി.ടി, ബി.ടെക് കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിങ്), 60.
പാല സെൻറ് ജോസഫ്, ബി.ടെക് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, 60. എറണാകുളം ടോക് എച്ച്, എം.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് (ഡാറ്റ സയൻസ്), 18. ബി.ടെക് ഇൻ ഇലക്ട്രിക്കൽ ആൻഡ് കമ്പ്യൂട്ടർ എൻജിനീയറിങ്, 30. കണ്ണൂർ വിമൽജ്യോതി, ബി.ടെക് ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, 30.
കമ്പ്യൂട്ടർ സയൻസ് (അധിക ബാച്ച്) 60. വാഴക്കുളം വിശ്വജ്യോതി, ബി.ടെക് ഇൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, 60. ആറ്റിങ്ങൽ രാജധാനി, എം.ടെക് സിവിൽ എൻജിനീയറിങ് (സ്ട്രക്ചറൽ എൻജിനീയറിങ്), 18. ബി.ടെക് റോബോട്ടിക്സ് ആൻഡ് ഒാേട്ടാമേഷൻ, 60.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.