കോളജുകളിൽ പുതിയ കോഴ്സ്; മാനദണ്ഡങ്ങളെച്ചൊല്ലി ഭിന്നത
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളെച്ചൊല്ലി ധന, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കിടയിൽ ഭിന്നത. നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിെൻറ (നാക്) എ പ്ലസ് ഗ്രേഡുള്ള കോളജുകളിൽ മാത്രമേ പുതിയ കോഴ്സ് അനുവദിക്കാനാകൂ എന്ന നിലപാടിലാണ് ധനവകുപ്പ്. എന്നാൽ, പുതിയ കോഴ്സ് അനുവദിക്കുന്നതിന് ഉയർന്ന എ പ്ലസ് ഗ്രേഡ് മാനദണ്ഡമായി നിശ്ചയിച്ചാൽ വടക്കൻ കേരളത്തിലെ ഉൾപ്പെടെ പല ജില്ലകളും അവഗണിക്കപ്പെടുമെന്നും സൗകര്യങ്ങൾ പരിശോധിച്ച് പുതിയ കോഴ്സ് അനുവദിക്കണമെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ നിലപാട്.
കഴിഞ്ഞ ബജറ്റിലാണ് സംസ്ഥാനത്തെ കോളജുകളിൽ പുതുതായി ന്യൂ ജനറേഷൻ - അന്തർ വൈജ്ഞാനിക (ഇൻറർ ഡിസിപ്ലിനറി) കോഴ്സുകൾ തുടങ്ങുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്. സർക്കാർ കോളജുകൾക്ക് നാക് ഗ്രേഡിങ്ങിെൻറ കാര്യത്തിൽ ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും എയ്ഡഡ് കോളജുകൾക്ക് എ പ്ലസ് ഗ്രേഡ് വേണമെന്നും ബജറ്റിൽ വ്യക്തമാക്കിയിരുന്നു. അഞ്ചുവർഷം അധ്യാപക തസ്തിക സൃഷ്ടിക്കാതെ കരാർ നിയമനം നടത്തിയായിരിക്കും കോഴ്സുകൾ അനുവദിക്കുക.
എ പ്ലസ് ഗ്രേഡ് മാനദണ്ഡമാക്കിയാൽ കോഴ്സ് അനുവദിക്കുന്നതിൽ പ്രാദേശിക അസന്തുലിതത്വമുണ്ടാകും. എ പ്ലസ് ഗ്രേഡിനു പുറമെ സ്വയംഭരണ പദവിയുള്ള കോളജുകൾക്കും കോഴ്സ് അനുവദിക്കാമെന്ന നിലപാടിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ധനവകുപ്പിെൻറ മാനദണ്ഡം പാലിച്ചാൽ വടക്കൻ ജില്ലകളിൽ കോഴിക്കോട് ഒഴികെ ജില്ലകളിൽ ചുരുക്കം കോളജുകൾക്ക് മാത്രമാകും കോഴ്സ് ലഭിക്കുക. ഇതാകെട്ട, കൂടുതൽ കുട്ടികൾ പഠിക്കാനുള്ള മലപ്പുറം ഉൾപ്പെടെ ജില്ലകൾക്ക് തിരിച്ചടിയാകും.
അതെസമയം, പുതിയ കോഴ്സുകൾക്ക് സർവകലാശാല വഴി അപേക്ഷ ക്ഷണിക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ തീരുമാനം. സിൻഡിേക്കറ്റ് നിയോഗിക്കുന്ന പരിശോധന സമിതി കോളജുകളിലെത്തി തയാറാക്കുന്ന റിേപ്പാർട്ട് പരിഗണിച്ച് സർക്കാറിന് സമർപ്പിക്കുന്ന ശിപാർശയിലാണ് പുതിയ കോഴ്സുകൾ അനുവദിക്കുന്നതിൽ തീരുമാനമെടുക്കേണ്ടത്. 2020 -21 വർഷം തന്നെ കോഴ്സ് അനുവദിക്കണമെന്നാണ് സർക്കാർ തീരുമാനം.
ഗവർണറുടെ അനുമതി തേടും
സമയക്രമം തെറ്റിയതിനാൽ സംസ്ഥാനത്തെ കോളജുകളിൽ പുതിയ കോഴ്സ് അനുവദിക്കുന്നതിന് ചാൻസലറായ ഗവർണറിൽനിന്ന് പ്രത്യേക അനുമതി തേടും. ഒാരോ അധ്യയന വർഷവും കോഴ്സ് അനുവദിക്കുന്നതിന് തൊട്ടുമുമ്പത്തെ അധ്യയന വർഷത്തിൽ ആഗസ്റ്റിനകം കോളജുകളിൽനിന്ന് അപേക്ഷ ക്ഷണിക്കണമെന്നാണ് സർവകലാശാല ചട്ടം.
ഇൗ അധ്യയന വർഷം കോഴ്സ് അനുവദിക്കാൻ കഴിഞ്ഞ വർഷം ആഗസ്റ്റിനു മുമ്പ് അപേക്ഷ ക്ഷണിക്കേണ്ടിയിരുന്നു. ഇതിന് സാധ്യമാകാത്ത സാഹചര്യത്തിൽ ഗവർണറിൽനിന്ന് ഇളവ് തേടി അപേക്ഷ ക്ഷണിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.