കാർഷിക സർവകലാശാലയിൽ പുതിയ കോഴ്സുകൾ
text_fieldsകേരള കാർഷിക സർവകലാശാല പുതിയ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ: എം.എസ്.സി-വൈൽഡ് ലൈഫ് മാനേജ്മെന്റ്/ഡെവലപ്മെന്റ് ഇക്കണോമിക്സ്/എൻവയോൺമെന്റൽ സയൻസ്/ക്ലൈമറ്റ് സയൻസ്/ഓഷൻ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ്, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.ടെക്-റിന്യൂവബിൾ എനർജി എൻജിനീയറിങ്.ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ: ബി.എസ്.സി-എം.എസ്.സി-ബയോ കെമിസ്ട്രി/ബയോളജി/കെമിസ്ട്രി/മൈക്രോബയോളജി.
പി.ജി ഡിപ്ലോമ: ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റിറ്റിക്സ്, ബയോ ഇൻഫർമാറ്റിക്സ്, ഫുഡ് ഇൻഡസ്ട്രി മാനേജ്മെന്റ് ആൻഡ് ക്വാളിറ്റി കൺട്രോൾ, കോഓപറേറ്റിവ് മാനേജ്മെന്റ്, ഹൈടെക് ഹോർട്ടികൾചർ, അഗ്രികൾചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ്, സയന്റിഫിക് വീട് മാനേജ്മെന്റ്, ഇന്റഗ്രേറ്റഡ് ഫാം മാനേജ്മെന്റ്. ഡിപ്ലോമ: റീട്ടെയിൽ മാനേജ്മെന്റ്, അഗ്രികൾചറൽ മെക്കനൈസേഷൻ.
ഡോക്ടറൽ പ്രോഗ്രാമുകൾ: ആനിമൽ സയൻസ്, അപ്ലൈഡ് മൈക്രോബയോളജി. വിജ്ഞാപനം http://admnewpgm.kau.inൽ. ഒക്ടോബർ 25 വരെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.