Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഏഴ്​ സർവകലാശാലകളിൽ...

ഏഴ്​ സർവകലാശാലകളിൽ നൂതന പ്രോജക്​ട്​ മോഡ്​ കോഴ്​സുകൾക്ക്​ ഭരണാനുമതി

text_fields
bookmark_border
option submisison
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ്​ സർവകലാശാലകളിൽ നൂതന പ്രോജക്​ട്​ മോഡ്​ കോഴ്​സുകൾക്ക്​ ഭരണാനുമതി നൽകി സർക്കാർ ഉത്തരവ്​. ​കേരള, എം.ജി, കാലടി, കണ്ണൂർ, നുവാൽസ്​, കാലിക്കറ്റ്​, കുസാറ്റ്​ സർവകലാശാലകളിലാണ്​ അഞ്ച്​ വർഷത്തേക്കായുള്ള കോഴ്​സുകൾക്ക്​ അനുമതി നൽകിയത്​. മൂന്ന്​ ബാച്ചുകൾ പൂർത്തിയാകുന്ന ഘട്ടത്തിൽ സമഗ്രമായ പരിശോധന നടത്തിയായിരിക്കും കോഴ്​സുകൾ പിന്നീട്​ തുടരുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

കേരള സർവകലാശാലയിൽ എം.എസ്​സി കെമിസ്​ട്രി (ഫങ്​ഷനൽ മെറ്റീരിയൽസ്​), എം.എസ്​സി കമ്പ്യൂട്ടർ സയൻസ് വിത്ത്​ സ്​പെഷലൈസേഷൻ ഇൻ മെഷീൻ ലേണിങ്​, മാസ്​റ്റർ ഓഫ്​ ഡിസൈൻ (സ്​പെഷലൈസേഷൻ ഇൻ ഗെയിം ആർട്ട്​​ ഡെവലപ്​മെൻറ്​, അനിമേഷൻ ഫിലിം മേക്കിങ്​, വിഷ്വൽ ഇഫക്​ട്​സ്​ ടെക്​നോളജി) എന്നീ കോഴ്​സുകൾക്കാണ്​ അനുമതി.

എം.ജി സർവകലാശാലയിൽ എം.എസ്​സി ഫിസിക്​സ്​ (നാനോ സയൻസ്​ ആൻഡ്​​ നാനോ ടെക്​നോളജി), എം.എസ്​സി​ കെമിസ്​​ട്രി (നാനോ സയൻസ്​ ആൻഡ്​​ നാനോ ടെക്​നോളജി), എം.എസ്​സി ബയോടെക്നോളജി (ഇൻഡസ്​ട്രിയൽ ബയോപ്രോസസ്​) എന്നീ കോഴ്​സുകൾക്കും കാലടി സംസ്​കൃത സർവകലാശാലയിൽ പി.ജി ഡി​പ്ലോമ ഇൻ സംസ്​കൃത ലിംഗ്വിസ്​റ്റിക്​സ്​, മൾട്ടിഡിസിപ്ലിനറി മാസ്റ്റേഴ്​സ്​ ഇൻ ഡിസാസ്​റ്റർ മിറ്റിഗേഷൻ ആൻഡ്​ മാനേജ്​മെൻറ്​, പി.ജി ഡി​പ്ലോമ ഇൻ ആക്​ടീവ്​ എയ്​ജിങ്​ ആൻഡ്​​ വെൽനസ്​ റിഹാബിലിറ്റേഷൻ എന്നീ കോഴ്​സുകൾക്കുമാണ്​ അനുമതി.

കണ്ണൂർ സർവകലാശാലയിൽ ഡി​പ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്​സ്​, പി.ജി ഡി​പ്ലോമ ഇൻ സൈബർ സെക്യൂരിറ്റി, എം.എസ്​സി ബയോസ്​റ്റാറ്റിസ്​റ്റിക്​സ്​ എന്നീ കോഴ്​സുകൾക്കാണ്​ അനുമതി.

നുവാൽസിൽ എക്​സിക്യൂട്ടിവ്​ എൽഎൽ.എം കോഴ്​സും കാലിക്കറ്റിൽ ഡി​പ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ​പ്രൊഡക്​ഷൻ, ഡാറ്റ സയൻസ്​ ആൻഡ്​​ അനലിറ്റിക്​സ്​, കൊമേഴ്​സ്യൽ ടിഷ്യു കൾച്ചർ ആൻഡ്​​ അഗ്രിഹോട്ടികൾച്ചറൽ ക്രോപ്​സ്​ എന്നീ കോഴ്​സുകൾക്കുമാണ്​ അനുമതി.

കുസാറ്റിൽ എം.ടെക്​ ഇൻ സെൻസർ സിസ്​റ്റം ടെക്​നോളജി, എം.എസ്​സി ഇൻ മറൈൻ ജിനോമിക്​സ്​, എം.എസ്​സി ഇൻ ആക്​ചൂറിയൽ സയൻസ്​ കോഴ്​സുകൾക്കും അനുമതി ലഭിച്ചു.

പ്രോജക്​ട്​ മോഡ്​ കോഴ്​സുകൾക്ക്​ സ്ഥിരം അധ്യാപകക നിയമനം നടത്തില്ല. ബന്ധപ്പെട്ട വിഷയമേഖലയിൽ പ്രവൃത്തി പരിചയവും ​ഗവേഷണ പരിചയവുമുള്ളർക്ക്​ മുൻഗണന നൽകിയായിരിക്കും അധ്യാപക നിയമനം. നിയമിക്കപ്പെടുന്ന അഞ്ച്​ വർഷത്തേക്ക്​ യു.ജി.സി സ്​കെയിലിലുള്ള അടിസ്ഥാന ശമ്പളവും ഡി.എയും നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universityProject mode course
News Summary - new courses in seven universities
Next Story