കിലയിൽ ഓൺലൈൻ കോഴ്സുകൾ; പരിശീലനങ്ങൾക്ക് പുതിയ തലം
text_fieldsതൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിലയിൽ പരിശീലനങ്ങൾക്ക് പുതിയ തലം നൽകി വിവിധ ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചു. കോഴ്സ് പൂർത്തിയാക്കുന്ന മുറക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്ന രീതിയിലാണ് കോഴ്‌സുകൾ തയാറാക്കിയിരിക്കുന്നത്.
ആറു കോഴ്സുകൾ ആരംഭിച്ചതിൽ സംയോജിത കൃഷി സംരംഭകത്വം, സർക്കാർ സ്ഥാപനങ്ങളിലെ ഗുണമേന്മ സംവിധാനവും ഐ.എസ്.ഒ സർട്ടിഫിക്കേഷനും നിശ്ചിത തിയതിക്കകം രജിസ്റ്റർ ചെയ്യണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് റാപിഡ് റെസ്പോൺസ് ടീം, എമർജൻസി റെസ്പോൺസ് ടീം എന്നീ കോഴ്സുകൾ പരിശീലനാർഥികൾക്ക് എപ്പോൾ വേണമെങ്കിലും സ്വയം എൻറോൾ ചെയ്ത് സർട്ടിഫിക്കറ്റ് നേടാവുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.
കൂടാതെ, രജിസ്ട്രേഷൻ പൂർത്തിയാക്കിയ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ മാനേജ്മെൻറ്, െജൻഡറും പ്രാദേശിക ഭരണവും എന്നീ കോഴ്സുകൾ കിലയിൽ നടക്കുന്നുണ്ട്. പരിശീലനങ്ങളിൽ രജിസ്റ്റർ ചെയ്ത 10, 000ത്തോളം ആളുകളിൽ 5000 പേർ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.kila.ac.in, https://ecourses.kila.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാൻ വിഡിയോ പരമ്പരകളും വെബിനാറുകളും കില സംഘടിപ്പിക്കുന്നുണ്ട്. കോവിഡ് സംബന്ധിയായ അനുഭവപാഠങ്ങൾ ജനപ്രതിനിധികൾ പങ്കിടുന്ന ഒരുമയുടെ പ്രതിരോധ ഗാഥ, ഉദ്യോഗസ്ഥർ അനുഭവങ്ങൾ പങ്കിടുന്ന കരുതലിെൻറ കരസ്പർശം, വിദഗ്ധരുടെ അഭിപ്രായങ്ങൾ സംയോജിപ്പിക്കുന്ന കോവിഡാനന്തര തദ്ദേശഭരണം എന്നീ വിഡിയോ പരമ്പരകൾ സംപ്രേഷണം ചെയ്യുന്നുണ്ട്.
വിവിധ മേഖലകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാതൃകകൾ ചർച്ച ചെയ്യുന്ന വെബിനാർ എല്ലാ ശനിയാഴ്ചകളിലും നടക്കുന്നുണ്ട്. ഇവ കിലയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക്, പ്രേത്യേകിച്ച് വിദ്യാർഥികൾക്ക് ഏറെ പ്രയോജനപ്രദമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.