അറബിക് പഠനം മെച്ചപ്പെടുത്താൻ പുതിയ ഗവേഷണ കേന്ദ്രം ആരംഭിച്ചു
text_fieldsഅബുദാബി: അറബിക് അധ്യാപനത്തിലും പഠനത്തിലും ഊന്നൽ നൽകുന്നതിനായി ഗവേഷണ കേന്ദ്രം ആരംഭിച്ചതായി സായിദ് സർവകലാശാല അറിയിച്ചു.
ഡോ. ഹനദ താഹ തോമുറെയുടെ നേതൃത്വത്തിൽ അറബിക് പഠിപ്പിക്കുന്നതിന് മികച്ച പരിശീലന ഉപാദികൾ കണ്ടെത്തുന്നതിന് ഗവേഷണ കേന്ദ്രം പ്രവർത്തിക്കും. നമ്മുടെ പൈതൃകവുമായും സംസ്കാരവുമായും അറബി ഭാഷ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ, അറബി പഠിപ്പിക്കൽ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും നമുക്കെല്ലാവർക്കും കടമയുണ്ടെന്നും സാംസ്കാരിക യുവജന മന്ത്രിയും സായിദ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ നൂറ ബിൻത് മുഹമ്മദ് അൽ കാബി പറഞ്ഞു. അറബി ഭാഷയുടെ നിലയും ഭാവിയും സംബന്ധിച്ച അടുത്തിടെ സാംസ്കാരിക യുവജന മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അറബിയെ ലോക ഭാഷയായി പഠിപ്പിക്കുന്നതിൽ വ്യക്തമായ കാഴ്ചപ്പാടില്ലെന്ന് കണ്ടെത്തി. 2026-ഓടെ ലോകത്തിലെ അറബി ഭാഷാ വിദ്യാഭ്യാസത്തിനുള്ള ആദ്യത്തെ അംഗീകൃത സ്ഥാപനമായി സായ് സെൻറർ മാറ്റിയെടുക്കുക എന്നതാണ് ഞങ്ങളുടെ അഭിലാഷം -അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.