എം.ബി.ബി.എസ് യോഗ്യതക്കും പി.ജി പ്രവേശനത്തിനും 'നെക്സ്റ്റ്' പൊതുപരീക്ഷ
text_fieldsതിരുവനന്തപുരം: എം.ബി.ബി.എസ് അവസാനവർഷത്തിനും മെഡിക്കൽ പി.ജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുമായി ദേശീയതലത്തിൽ പൊതുപരീക്ഷ വരുന്നു. മെഡിക്കൽ വിദ്യാഭ്യാസത്തിെൻറ നിലവാരമുയർത്താനുള്ള നടപടികളുടെ ഭാഗമായി നാഷനൽ മെഡിക്കൽ കമീഷൻ പ്രസിദ്ധീകരിച്ച പി.ജി മെഡിക്കൽ വിദ്യാഭ്യാസ െറഗുലേഷെൻറ കരടിലാണ് നാഷനൽ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന പേരിൽ പരീക്ഷക്ക് നിർദേശിച്ചിരിക്കുന്നത്.
െറഗുലേഷൻ നിലവിൽ വരുന്നതോടെ നിലവിൽ മെഡിക്കൽ പി.ജി പ്രവേശനത്തിന് നടത്തുന്ന നീറ്റ്-പി.ജി പരീക്ഷ ഇല്ലാതാകും. മെഡിക്കൽ കമീഷൻ നിശ്ചയിക്കുന്ന അതോറിറ്റിയായിരിക്കും 'നെക്സ്റ്റ്' പരീക്ഷ നടത്തുക. പി.ജി മെഡിക്കൽ പ്രവേശനത്തിനുള്ള യോഗ്യതക്കൊപ്പം എം.ബി.ബി.എസിന് ശേഷം മെഡിക്കൽ പ്രാക്ടിഷണറാവാനും 'നെക്സ്റ്റ്' യോഗ്യതായി മാറും. നെക്സ്റ്റ് യോഗ്യതക്കനുസരിച്ചായിരിക്കും സംസ്ഥാന മെഡിക്കൽ രജിസ്റ്ററിലോ നാഷനൽ മെഡിക്കൽ രജിസ്റ്ററിലോ ഉള്ള എൻറോൾമെൻറ്. നെക്സ്റ്റ് പരീക്ഷയിലെ മാർക്ക്, പ്രാക്ടിസ് ചെയ്യാനുള്ള അനുമതി മുതൽ മൂന്ന് വർഷത്തേക്കായിരിക്കും പി.ജി പ്രവേശനത്തിന് സാധുവായി പരിഗണിക്കുക.
മൂന്ന് വർഷം കഴിഞ്ഞാൽ പി.ജി പ്രവേശനത്തിനായി വീണ്ടും നെക്സ്റ്റ് പരീക്ഷക്ക് ഹാജരാകണം. വിദേശത്ത് നിന്ന് മെഡിക്കൽ ബിരുദം നേടുന്ന വിദ്യാർഥികൾക്കും ഇനി ഇന്ത്യയിൽ മെഡിക്കൽ പ്രാക്ടിസിങ്ങിനുള്ള യോഗ്യതയും റെഗുലേഷൻ നിലവിൽ വരുന്നതോടെ നെക്സ്റ്റ് പരീക്ഷയായിരിക്കും. പൊതുജനങ്ങളിൽനിന്ന് ഉൾപ്പെടെ അഭിപ്രായ രൂപവത്കരണത്തിെൻറ ഭാഗമായി പ്രസിദ്ധീകരിച്ച കരട് ആവശ്യമായ ഭേദഗതികളോടെ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ നിലവിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.