നീലിറ്റിൽ എം.ടെക് പ്രവേശനം; അപേക്ഷ ആഗസ്റ്റ് അഞ്ചു വരെ
text_fieldsനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) കോഴിക്കോട് നടത്തുന്ന എം.ടെക് എംബഡഡ് സിസ്റ്റംസ്, ഇലക്ട്രോണിക്സ് ഡിസൈൻ ടെക്നോളജി പ്രവേശനത്തിന് അപേക്ഷ ഓൺലൈനായി ആഗസ്റ്റ് അഞ്ച് വരെ സമർപ്പിക്കാം. കേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള സ്ഥാപനമാണിത്. AICTEയുടെ അനുമതിയും KTUവിൻെറ അഫിലിയേഷനുമുണ്ട്. രണ്ടുവർഷത്തെ നാല് സെമസ്റ്ററുകളായുള്ള കോഴ്സിൽ 18 സീറ്റുകൾ വീതമുണ്ട്.
വിജ്ഞാപനം, ഇൻഫർമേഷൻ ബ്രോഷർ www.nielit.gov.in/calicut ൽ ലഭ്യമാണ്. യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ ബി.ഇ/ബി.ടെക് (ഇലക്ട്രോണിക്സ്/ഇ.സി/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ/ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐ.ടി/ബയോമെഡിക്കൽ എൻജിനീയറിങ്/ബയോ മെഡിക്കൽ ഇൻസ്ട്രുമെേൻറഷൻ മുതലായ ബ്രാഞ്ചുകളിൽ തത്തുല്യ ബിരുദവും പ്രാബല്യത്തിലുള്ള 'ഗേറ്റ്' സ്കോറും. എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്നവർക്ക് മിനിമം പാസ്മാർക്ക് മതി. എസ്.ഇ.ബി.സി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 54 ശതമാനം മാർക്ക് ഉണ്ടായിരുന്നാൽ മതിയാകും. ഗേറ്റ് സ്കോർ ഉള്ളവരുടെ അഭാവത്തിൽ നോൺ-ഗേറ്റ്കാരെയും പരിഗണിക്കും. യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ ഫീസ് 1000 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 500 രൂപ മതി. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി www.calicut.nielit.in/Mtech/Mtech Application.aspx ൽ സമർപ്പിക്കണം. രണ്ടുവർഷത്തിൽ കുറയാതെ ജോലിയുള്ളവർക്ക് സ്പോൺസേഡ് സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഇവർക്ക് ഗേറ്റ് സ്കോർ നിർബന്ധമില്ല. ഓരോ ബ്രാഞ്ചിലും അഞ്ച് സീറ്റുകൾ വീതമുണ്ട്.അഡ്മിഷൻ കൗൺസലിങ് ആഗസ്റ്റ് 12, 26 തീയതികളിൽ നടത്തും. ഗേറ്റ് സ്കോർ റാങ്കടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഗേറ്റ് സ്കോർ ഇല്ലാത്തവരെ യോഗ്യതാ പരീക്ഷയുടെ മെറിറ്റടിസ്ഥാനത്തിൽ സെലക്ട് ചെയ്യും. കേരളീയർക്കാണ് മുൻഗണന.
ട്യൂഷൻ, ലബോറട്ടറി ഫീസ് ഉൾപ്പെടെ സെമസ്റ്റർ ഫീസ് 65,000 രൂപയാണ്. യൂനിവേഴ്സിറ്റി അഫിലിയേഷൻ ഫീസ് 3500 രൂപ. കോഷൻ ഡെപ്പോസിറ്റ് 5000 രൂപ. ആദ്യസെമസ്റ്ററിൽ മൊത്തം 73,500 രൂപ ഫീസ് അടക്കണം. എസ്.സി/എസ്.ടി വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾ ട്യൂഷൻ ഫീസ് അടക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ https://nielit.gov.in/calicutൽ ലഭിക്കും. വിലാസം: എം.ടെക് കോഓഡിനേറ്റർ, നീലിറ്റ്, പോസ്റ്റ് ബോക്സ് നമ്പർ 5, എൻ.ഐ.ടി കാമ്പസ് പി.ഒ, കോഴിക്കോട് 673601.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.