നീലിറ്റിൽ തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ കോഴ്സുകൾ പഠിക്കാം
text_fieldsകേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) 2018 ഫെബ്രുവരി/മാർച്ച് മാസങ്ങളിലായി ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാൻ സമയമായി.
കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
പി.ജി. ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഒാേട്ടാമേഷൻ സിസ്റ്റം ഡിസൈൻ: 24 ആഴ്ച. കോഴ്സ് മാർച്ച് 26ന് ആരംഭിക്കും. യോഗ്യത: എം.ഇ/എം.ടെക്/ബി.ഇ/ബി.ടെക് -ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെേൻറഷൻ/കെമിക്കൽ എൻജിനീയറിങ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ/ഇൻസ്ട്രുമെേൻറഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/മെക്കാട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ് ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. സീറ്റുകൾ -50. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 15. മൊത്തം കോഴ്സ് ഫീസ് 82600 രൂപ. രണ്ട് ഗഡുക്കളായി ഫീസ് അടക്കാം.
പി.ജി ഡിപ്ലോമ ഇൻ ക്ലൗഡ് കമ്പ്യൂട്ടിങ്, 24 ആഴ്ച. കോഴസ് മാർച്ച് 27ന് ആരംഭിക്കും. യോഗ്യത: എം.ഇ/എം.ടെക്/ബി.ഇ/ ബി.ടെക്/എം.സി.എ/ എം.എസ്.സി/ബി.എസ്.സി (െഎ.ടി/കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്) സീറ്റുകൾ -40. മൊത്തം കോഴ്സ് ഫീസ് 70,800 രൂപ. രണ്ട് ഗഡുക്കളായി അടക്കാം. ഒാൺലൈൻ അപേക്ഷ മാർച്ച് 14 വരെ സ്വീകരിക്കും.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിഗ്ഡാറ്റ, അനലിറ്റിക്സ് -16 ആഴ്ച. മാർച്ച് 26ന് ആരംഭിക്കും. 40 സീറ്റുകൾ. മൊത്തം കോഴ്സ് ഫീസ് 47200 രൂപ. യോഗ്യത: എം.ഇ/എം.ടെക്/ബി.ഇ/ബി.ടെക്/എം.എസ്.സി/ബി.എസ്.സി/ ത്രിവത്സര ഡിപ്ലോമ (െഎ.ടി/ കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്) എം.സി.എ/ബി.സി.എ/ബിരുദവും പി.ജി.ഡി.സി.എ.യും. മാർച്ച് 13 വരെ അപേക്ഷ സ്വീകരിക്കും.
പി.ജി. ഡിപ്ലോമ ഇൻ ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി- 26 ആഴ്ച. മാർച്ച് 26ന് കോഴ്സ് ആരംഭിക്കും. മൊത്തം കോഴ്സ് ഫീസ് 70800 രൂപ. രണ്ട് ഗഡുക്കളായി ഫീസ് അടക്കാം. യോഗ്യത: ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/െഎ.ടി./ഇലക്േട്രാണിക്സ്/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെേൻറഷൻ) ഡിപ്ലോമ (െഎ.ടി/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ബി.എസ്സി) കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/െഎ.ടി/ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. സീറ്റുകൾ -40. മാർച്ച് 14 വരെ അപേക്ഷ സ്വീകരിക്കും.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഫർമേഷൻ സിസ്റ്റം ആൻഡ് സെക്യൂരിറ്റി ലെവൽ-1. 12 ആഴ്ച. മാർച്ച് 26ന് ആരംഭിക്കും. മൊത്തം കോഴ്സ് ഫീസ് 35400 രൂപ. യോഗ്യത: പി.ജി. ഡിപ്ലോമ ഇൻ ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റിക്ക് ആവശ്യപ്പെട്ടിട്ടുള്ളതുപോലെ. മാർച്ച് 14 വരെ അപേക്ഷ സ്വീകരിക്കും.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്യൂരിറ്റി. 4 ആഴ്ച. ഫെബ്രുവരി 26ന് ആരംഭിക്കും. മൊത്തം കോഴ്സ് ഫീസ് 10,000 രൂപ. യോഗ്യത: ത്രിവത്സര എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും ബാച്ലേഴ്സ് ഡിഗ്രിയും അടിസ്ഥാന കമ്പ്യൂട്ടർ നൈപുണ്യവും കമ്പ്യൂട്ടർ നെറ്റ്വർക്കിൽ താൽപര്യവുമുള്ളവർക്ക് അപേക്ഷിക്കാം. സീറ്റുകൾ 20. ഫെബ്രുവരി 19 വരെ അപേക്ഷ സ്വീകരിക്കും.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ എംബഡഡ് സിസ്റ്റം ഡിസൈൻ. മൂന്ന് ആഴ്ച. ഫെബ്രുവരി 26ന് ആരംഭിക്കും. സീറ്റുകൾ 20. യോഗ്യത: ഡിേപ്ലാമ (ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ ഉയർന്ന യോഗ്യത. അപേക്ഷ ഫെബ്രുവരി 22 വരെ സ്വീകരിക്കും. മൊത്തം കോഴ്സ് ഫീസ് 15000 രൂപയും സർവീസ് ടാക്സും.
സർട്ടിഫിക്കറ്റ് കോഴ്സ് ഒാൺ ഇൻറർനെറ്റ് ഒാഫ് തിങ്സ് ആപ്ലിക്കേഷൻസ്- 12 ആഴ്ച. ഫെബ്രുവരി 26ന് ആരംഭിക്കും. മൊത്തം കോഴ്സ് ഫീസ് 35400 രൂപ. യോഗ്യത എം.ഇ/എം.ടെക്/ബി.ഇ/ബി.ടെക് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ്/ഇൻസ്ട്രുമെേൻറഷൻ/ബയോമെഡിക്കൽ/കമ്പ്യൂട്ടർ സയൻസ്/െഎ.ടി/എം.എസ്സി ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെേൻറഷൻ/കമ്പ്യൂട്ടർ സയൻസ്/െഎ.ടി/ഡിപ്ലോമ-ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/െഎ.ടി/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെേൻറഷൻ സീറ്റുകൾ 20. അപേക്ഷ ഉടൻ.
രജിസ്ട്രേഷൻ സമയത്ത് 1000 രൂപ അഡ്വാൻസ് ഫീസായി അടക്കണം. അഡ്മിഷനായുള്ള രജിസ്ട്രേഷൻ http://nielit.gov.in/calicut-ൽ നടത്താം.
കോഴ്സുകളുടെ വിശദ വിവരങ്ങളും അപേക്ഷിക്കേണ്ട രീതിയും ഇതേ വെബ്സൈറ്റിൽ ലഭിക്കും. അഡ്മിഷൻ ലഭിക്കുന്നവർക്കെല്ലാം ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നതാണ്.
പട്ടികജാതി-വർഗക്കാർക്ക് ഫീസ് ആനുകൂല്യമുണ്ട്. ഫോൺ 0495 -2287266. ഇ-മെയിൽ: trng@calicut.nielit.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.