ദേശീയ റാങ്കിങ്: ആദ്യ നൂറിൽ കേരളത്തിലെ 20 കോളജുകൾ
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ റാങ്കിങ്ങിൽ (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക് -എൻ.െഎ.ആർ.എഫ്) സംസ്ഥാനത്ത് കേരള സർവകലാശാലയും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജും മുന്നിൽ.
രാജ്യത്തെ മികച്ച നൂറ് കോളജുകളിൽ 20 എണ്ണം കേരളത്തിലാണ്. മികച്ച നൂറു സർവകലാശാലകളിൽ രാജ്യത്ത് നാലാംസ്ഥാനത്ത് അമൃത വിശ്വവിദ്യാപീഠമുണ്ട്. എന്നാൽ, അമൃത ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ആസ്ഥാനം കോയമ്പത്തൂർ ആയതിനാൽ ഇവയെ തമിഴ്നാടിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയത്. നൂറു സർവകലാശാലകളിൽ 23ാം റാങ്കാണ് കേരളക്ക്. 30ാം റാങ്കിലുള്ള എം.ജിയാണ് കേരളത്തിൽ രണ്ടാം സ്ഥാനത്ത്. 54ാം റാങ്കുള്ള കാലിക്കറ്റ് സർവകലാശാല മൂന്നാം സ്ഥാനത്തും 62ാം റാങ്കുള്ള കുസാറ്റ് നാലാം സ്ഥാനത്തുമാണ്.
സർവകലാശാലകളിൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസിനാണ് ഒന്നാം റാങ്ക്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല രണ്ടും ബനാറസ് ഹിന്ദു സർവകലാശാല മൂന്നും സ്ഥാനങ്ങൾ നേടി.
കോളജുകളിൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ദേശീയതലത്തിൽ 23ാം റാേങ്കാടെയാണ് കേരളത്തിൽ ഒന്നാമതെത്തിയത്. ഡൽഹി മിറാൻഡ ഹൗസ് കോളജ് ഒന്നും ലേഡി ശ്രീറാം കോളജ് ഫോർ വിമൻ രണ്ടും ഹിന്ദു കോളജ് മൂന്നും റാങ്കുകൾ നേടി. കഴിഞ്ഞവർഷം 18 കോളജുകളാണ് കേരളത്തിൽനിന്ന് പട്ടികയിൽ ഇടംപിടിച്ചിരുന്നത്. ഇതാണ് ഇൗ വർഷം 20 ആയി ഉയർന്നത്.
മെഡിക്കൽ സ്ഥാപനങ്ങളുടെ പട്ടികയിൽ അമൃത ഏഴാം റാങ്കിൽ
തിരുവനന്തപുരം: രാജ്യത്തെ മികച്ച 40 മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിൽനിന്ന് അമൃത വിശ്വവിദ്യാപീഠം ഏഴാം സ്ഥാനത്തുണ്ട്. എന്നാൽ, സ്ഥാപനത്തെ തമിഴ്നാടിന്റെ പട്ടികയിലാണ് ഉൾപ്പെടുത്തിയത്. കേരളത്തിലെ മറ്റ് മെഡിക്കൽ സ്ഥാപനങ്ങൾ പട്ടികയിൽ ഇടംനേടിയില്ല.
200 എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ അമൃത വിശ്വവിദ്യാ പീഠത്തിന് 20ഉം കോഴിക്കോട് എൻ.െഎ.ടിക്ക് 23ഉം തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (െഎ.െഎ.എസ്.ടി) 33ഉം തിരുവനന്തപുരം സി.ഇ.ടി 85ഉം തൃശൂർ ഗവ. എൻജി. കോളജ് 164ഉം കുസാറ്റ് സ്കൂൾ ഒാഫ് എൻജിനീയറിങ് 178ഉം റാങ്കുകൾ നേടി. െഎ.െഎ.ടി മദ്രാസ്, ഡൽഹി, ബോംബെ, കാൺപൂർ, ഖരക്പൂർ എന്നിവ എൻജിനീയറിങ് റാങ്കിങ്ങിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തി.
മാനേജ്മെൻറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ േകാഴിക്കോട് െഎ.െഎ.എമ്മിന് ആറാം റാങ്കുണ്ട്. 30 ഡെൻറൽ സ്ഥാപനങ്ങളുടെ പട്ടികയിലും 75 ഫാർമസി സ്ഥാപനങ്ങളുടെ പട്ടികയിലും കേരളത്തിൽനിന്ന് അമൃത വിശ്വവിദ്യാ പീഠം ഇടംനേടി. ഡെന്റൽ-13, ഫാർമസി -15 എന്നിങ്ങനെ റാങ്കാണ് അമൃതക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.