Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻ.ഐ.ആർ.എഫ്​...

എൻ.ഐ.ആർ.എഫ്​ റാങ്കിങ്​; കേരളത്തിന് വൻ നേട്ടം

text_fields
bookmark_border
NIRF Ranking
cancel

തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ ഏ​ർ​പ്പെ​ടു​ത്തി​യ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ റാ​ങ്കി​ങ്​ ഫ്രെ​യിം​വ​ർ​ക്കി​ൽ (എ​ൻ.​ഐ.​ആ​ർ.​എ​ഫ്) കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും കോ​ള​ജു​ക​ൾ​ക്കും വ​ൻ​നേ​ട്ടം. ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ സം​സ്ഥാ​ന പൊ​തു​സ​ർ​വ​ക​ലാ​ശാ​ല (സ്​​റ്റേ​റ്റ്​ പ​ബ്ലി​ക്​ യൂ​നി​വേ​ഴ്​​സി​റ്റി) കാ​റ്റ​ഗ​റി​യി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഒ​മ്പ​താം റാ​ങ്കും കു​സാ​റ്റ്​ പ​ത്താം റാ​ങ്കും കോ​ട്ട​യം എം.​ജി സ​ർ​വ​ക​ലാ​ശാ​ല 11ാം റാ​ങ്കും കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല 43ാം റാ​ങ്കും നേ​ടി.

രാ​ജ്യ​ത്തെ മൊ​ത്തം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ റാ​ങ്കി​ങ്ങി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക​ഴി​ഞ്ഞ വ​ർ​ഷം നേ​ടി​യ 24ാം റാ​ങ്ക്​ മെ​ച്ച​പ്പെ​ടു​ത്തി ഇ​ത്ത​വ​ണ 21ൽ ​എ​ത്തി. കു​സാ​റ്റ്​ 37ാം റാ​ങ്കി​ൽ​നി​ന്ന്​ ഇ​ത്ത​വ​ണ 34ാം റാ​ങ്കി​ലെ​ത്തി. എം.​ജി സ​ർ​വ​ക​ലാ​ശാ​ല 37ാം റാ​ങ്കി​ലും കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല 89ാം റാ​ങ്കി​ലു​മെ​ത്തി. ഐ.​ഐ.​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മൊ​ത്തം റാ​ങ്കി​ങ്ങി​ൽ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യി​രു​ന്ന 47ാം റാ​ങ്കി​ൽ നി​ന്ന്​ ഇ​ത്ത​വ​ണ 38ാം റാ​ങ്കി​ലെ​ത്തി.

ഈ ​വി​ഭാ​ഗ​ത്തി​ൽ കു​സാ​റ്റി​ന്​ 51ാം റാ​ങ്കു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കീ​ഴി​ലു​ള്ള കോ​ഴി​​ക്കോ​ട്​ എ​ൻ.​ഐ.​ടി​ക്ക്​ 54ാം റാ​ങ്കാ​ണ്​. എം.​ജി സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ 67ാം റാ​ങ്കും ല​ഭി​ച്ചു. ​ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ സ​യ​ൻ​സ്​ കോ​ള​ജു​ക​ളി​ൽ എ​റ​ണാ​കു​ളം രാ​ജ​ഗി​രി ദേ​ശീ​യ​ത​ല​ത്തി​ൽ 20ാം റാ​ങ്ക്​ നേ​ടി സം​സ്ഥാ​ന​ത്ത്​ ഒ​ന്നാ​മ​തെ​ത്തി. 22ാം റാ​ങ്കു​ള്ള തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്​​സി​റ്റി കോ​ള​ജ്​ സം​സ്ഥാ​ന​ത്ത്​ ര​ണ്ടാ​മ​തും 46ാം റാ​ങ്കു​ള്ള എ​റ​ണാ​കു​ളം സെ​ന്‍റ്​ ​തെ​രേ​സാ​സ്​ കോ​ള​ജ്​ മൂ​ന്നാ​മ​തും 48ാം റാ​ങ്കു​ള്ള തേ​വ​ര എ​സ്.​എ​ച്ച്​ കോ​ള​ജ്​ നാ​ലാം സ്ഥാ​ന​ത്തു​മെ​ത്തി.

തി​രു​വ​ന​ന്ത​പു​രം ഗ​വ. വി​മ​ൻ​സ്​ കോ​ള​ജ്​ 49ാം റാ​ങ്കും എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ 53ാം റാ​ങ്കും നേ​ടി. കോ​ള​ജു​ക​ളു​ടെ ദേ​ശീ​യ റാ​ങ്കി​ങ്ങി​ൽ ആ​ദ്യ നൂ​റി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന്​ 16 കോ​ള​ജു​ക​ളും 101 മു​ത​ൽ 150 വ​രെ​യു​ള്ള​തി​ൽ 10​ കോ​ള​ജു​ക​ളും 151 മു​ത​ൽ 200 വ​രെ റാ​ങ്കി​ങ്ങി​ൽ 16 കോ​ള​ജു​ക​ളും 201 മു​ത​ൽ 300 വ​രെ റാ​ങ്കി​ങ്ങി​ൽ 29 കോ​ള​ജു​ക​ളും ഇ​ടം​പി​ടി​ച്ചു. എ​ൻ​ജി​നീ​യ​റി​ങ്​ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​ക്ക്​ 25ാം റാ​ങ്കും തി​രു​വ​ന​ന്ത​പു​രം ഐ.​ഐ.​എ​സ്.​ടി​ക്ക്​ 51ാം റാ​ങ്കും പാ​ല​ക്കാ​ട്​ ഐ.​ഐ.​ടി​ക്ക്​ 64ാം റാ​ങ്കും ല​ഭി​ച്ചു. ​തി​രു​വ​ന​ന്ത​പു​രം കോ​ള​ജ്​ ഓ​ഫ്​ എ​ൻ​ജി​നീ​യ​റി​ങ്ങി​ന്​ 108ാം റാ​ങ്കും തൃ​ശൂ​ർ ഗ​വ. എ​ൻ​ജി. കോ​ള​ജി​ന്​ 228ാം റാ​ങ്കും ല​ഭി​ച്ചു. ​

മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ 13ാം റാ​ങ്കും തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ 42ാം റാ​ങ്കും നേ​ടി. ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, ഫാ​ർ​മ​സി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നീ കാ​റ്റ​ഗ​റി​യി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്നും പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല. കേരളത്തിന്റേത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ. ബി​ന്ദു പ​റ​ഞ്ഞു. ആ​ർ​ക്കി​ടെ​ക്​​ച​ർ, ലോ, ​കാ​ർ​ഷി​ക അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ൾ, മാ​നേ​ജ്​​മെ​ന്‍റ്, ഡെ​ന്‍റ​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​റ്റ​ഗ​റി​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ റാ​ങ്കി​ങ്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NIRF RankingKerala news
News Summary - NIRF Ranking; Huge achievement for Kerala
Next Story