എൻ.ഐ.ടി കോഴിക്കോട് പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsചാത്തമംഗലം: എൻ.ഐ.ടി കോഴിക്കോട് വിവിധ സ്കീമുകളിൽ 2023 ഡിസംബറിലെ പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കീം ഒന്ന്: (ഒന്ന്). ഇൻസ്റ്റിറ്റ്യൂട്ട് ഫെലോഷിപ് അല്ലെങ്കിൽ മറ്റ് ഗവ. ഫെലോഷിപ്പോടുകൂടിയുള്ള (CSIR-UGC JRF/ KSCSTE/ INSPIRE), ബിരുദാനന്തര ബിരുദധാരികൾക്കുള്ള, ഫുൾ ടൈം പിഎച്ച്.ഡി (രണ്ട്). റക്ട് പിഎച്ച്.ഡി, ഫുൾ ടൈം, ഫെലോഷിപ്പോടുകൂടി (ബി.ടെക് ഡിഗ്രിക്ക് ശേഷം, മികച്ച അക്കാദമിക റെക്കോഡും ഗവേഷണ അഭിരുചിയുമുള്ളവർക്ക്). സ്കീം രണ്ട്: സെൽഫ് സ്പോൺസേഡ് വിഭാഗത്തിൽ ഫുൾ ടൈം പിഎച്ച്.ഡി.
സ്കീം മൂന്ന്: വ്യവസായ സ്ഥാപനങ്ങളിൽനിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓർഗനൈസേഷനുകളിൽനിന്നോ സ്പോൺസർ ചെയ്യുന്ന വിദ്യാർഥികൾക്കുള്ള ഫുൾ ടൈം പിഎച്ച്.ഡി. സ്കീം നാല്: കോഴിക്കോട് എൻ.ഐ.ടിയിലെ സ്ഥിരം ജീവനക്കാർ/ഫണ്ടഡ് റിസർച് പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന റിസർച് സ്റ്റാഫ് എന്നിവർക്ക് അപേക്ഷിക്കാം.
സ്കീം അഞ്ച്: വ്യവസായ സ്ഥാപനത്തിൽനിന്നോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓർഗനൈസേഷനുകളിൽനിന്നോ എക്സേറ്റണൽ (പാർട്ട് ടൈം) പിഎച്ച്.ഡി ചെയ്യാൻ താല്പര്യപ്പെടുന്ന ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം.
സ്കീം ആറ്: ബിരുദാനന്തര ബിരുദം ഇല്ലാത്ത, വ്യവസായ സ്ഥാപനത്തിൽ/ ആർ ആൻഡ് ഡി ലാബുകളിൽ /മെഡിക്കൽ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഡയറക്ട് പിഎച്ച്.ഡി, എക്സേറ്റണൽ (പാർട്ട് ടൈം), പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ മൂന്ന്. കൂടുതൽ വിവരങ്ങൾ പ്രഫ. എ.വി. ബാബു, ചെയർപേഴ്സൻ -പി.ജി അഡ്മിഷൻ, എൻ.ഐ.ടി കോഴിക്കോട് (ഫോൺ: 0495- 2286119,91-9446930650) എന്ന വിലാസത്തിൽ ലഭിക്കും. വെബ്സൈറ്റ്: www.nitc.ac.in.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.